ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

തള്ളി തള്ളി തല്ലിപ്പൊളി വണ്ടിയുമായി അഞ്ചല്‍ എക്സ്സൈസ്


അഞ്ചല്‍:സ്കൂളുകൾ കേന്ദ്രീകരിച്ചും കഞ്ചാവ് വില്പനയും  വനമേഖലകൾ കേന്ദ്രീകരിച്ചു വ്യാപകമായി വ്യജ വാറ്റും നടക്കുന്ന മേഖലയാണ് അഞ്ചൽ എക്സ്സൈസ്ന്റെ പരിധി. എന്നാൽ  എക്സ്സൈസ് ഉദ്യോഗസ്ഥർ ആത്മാർത്ഥമായി ജോലി ചെയ്യുന്നുണ്ടെങ്കിലും അഞ്ചൽ എക്സ്സൈസിന്റെ ശാപമാണ് തുരുമ്പെടുത്തു എപ്പോഴും കേടാകുന്ന ജീപ്പ്. വിവിധ സ്ഥലങ്ങളിൽ നിന്ന് രഹസ്യ വിവരം കിട്ടുന്നതിന്റെ അടിസ്ഥാനത്തിൽ തുരുമ്പെടുത്ത ജീപ്പുമായി ഓടിയെത്തുമ്പോഴേത്തേക്കും വ്യജ  വാറ്റുകാരും, കഞ്ചാവ് വില്പനക്കാരും അവർ എത്തിക്കേണ്ടുന്ന സ്ഥലത്തു സാധനങ്ങൾ എത്തിച്ചിട്ടു പോയിട്ടുണ്ടാവും. ഇതാണ് അഞ്ചൽ എക്സ്സൈസിന്റെ അവസ്ഥ. വാറ്റുകേന്ദ്രത്തിൽ വാറ്റ് നടക്കുന്നതായും കഞ്ചാവ് വിൽപന നടക്കുന്നതായും ഉള്ള വിവരം ലഭിച്ചു കഴിഞ്ഞാൽ ആ സ്ഥലത്തേക്ക് ഓടിയെത്താൻ വാഹനമില്ലാതെ ബുദ്ധിമുട്ടുകയാണ് അഞ്ചൽ എക്സൈസ്. ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ ഉള്ളത് കൊണ്ടാണ്  പലവട്ടവും കഞ്ചാവ് വാറ്റു സംഘങ്ങളെ അമർച്ച ചെയ്യാൻ കഴിയുന്നത്. എന്നാൽ ആനക്കുളം പോലെയുള്ള വനമേഖലകളിലും മറ്റും  വ്യാപകമായ രീതിയിൽ വ്യജ വാറ്റു നടക്കുമ്പോൾ  തുരുമ്പെടുത്ത വാഹനവുമായി പോയി പലവട്ടം വഴിയിൽ ആകേണ്ടുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് പുതിയ വാഹനം അനുവദിക്കാത്തതിന്റെ കാരണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നതു. തങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് ആരോട് പറയും എന്നുള്ള അവസ്ഥയിലാണ് അഞ്ചൽ എക്സൈസ് സംഘത്തിലെ  ഉദ്യോഗസ്ഥർ.ന്യുസ് ബ്യുറോ അഞ്ചല്‍

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.