
അഞ്ചല്‍:ജൈവ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവ് നേടി മാതൃകാ കർഷകൻ ഏരൂർ മോഹനൻ കൃഷിതോട്ടത്തിലെ വിളവെടുപ്പ് ഏരൂർ എസ്.ഐ സുധീഷ് ഉദ്ഘാടനം ചെയ്തു.
തന്റെ ഉടമസ്ഥതയിലുള്ള അൻപത് സെന്റ് കൃഷി ഭൂമിയിൽ അൽപ്പം പോലും സ്ഥലം ഒഴിവാക്കാതെ മുഴുവൻ സ്ഥലവും വിവിധ തരത്തിലുള്ള കൃഷി വിളകൾക്കായി വിനിയോഗിക്കുകയാണ് ഏരൂർ മോഹനൻ.പൂർണ്ണമായും ജൈവ വളം മാത്രം ഉപയോഗിച്ചുള്ള കൃഷി രീതിയാണ് മോഹനൻ ഉപയോഗിക്കുന്നത്.കൊളിഫ്ലവർ,കാബേജ്, ചീര, വെണ്ട, ഉലുവ, ഉള്ളി, അടക്കം ഒട്ടുമിക്ക പച്ചക്കറികളും മോഹനന്റെ കൃഷിത്തോട്ടത്തിലുണ്ട്.ഇടകൃഷിയായി നെൽകൃഷിയും ചെയ്യുന്നുണ്ട്. ജൈവകൃഷി രീതിയിലൂടെ സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറികളെങ്കിലും കൃഷി ചെയ്യുവാൻ ഏവരും ശ്രമിക്കണമെന്നും വിളവെടുപ്പ് ഉത്ഘാടനം നടത്തിയ ഏരൂർ സബ് ഇൻസ്പെക്ടർ സുധീഷ്കുമാർ പറഞ്ഞു. തൊഴിലാളി സംഘടനാ നേതാവ് കൂടിയായ ഏരൂർ മോഹനൻ കൃഷിക്കും കൃഷിയുടെ പരിചരണത്തിനുമായി മുന്തിയ പരിഗണനയാണ് നൽകുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ