''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കരവാളൂർ സ്വദേശിയെ ഒമാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


പുനലൂര്‍:കരവാളൂർ സ്വദേശിയെ ഒമാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ കരവാളൂർ കുണ്ടമൺ സ്വദേശി അനിൽകുമാർ ചെല്ലപ്പൻ (48) ആണ് മരിച്ചത്. ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞ് യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു മരണം. നിസ്വക്കടുത്ത് തിംസയിലെ നിർമാണ കമ്പനിയിൽ തൊഴിലാളിയായിരുന്നു. നേരത്തെ ദുബൈയിലായിരുന്ന അനിൽകുമാർ ആറു വർഷമായി ഒമാനിലുണ്ട്.സാമ്പത്തിക ബാധ്യതയും ഒപ്പം സ്വന്തമായി വീട് നിർമിക്കാനും സാധിക്കാത്തതി​ന്റെ വിഷമത്തിലും ജീവിതം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞുള്ള ആരുടേയും കരളലിയിപ്പിക്കുന്ന വാക്കുകള്‍ ആണ് അവസാനമായി പോസ്റ്റ്‌ ചെയ്ത വീഡിയോയുടെ തലക്കെട്ട്‌ നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. "ജീവിതത്തിന്റെ പ്രതിസന്ധിയിൽ എന്റെ പൊട്ടത്തരങ്ങൾ കേട്ടു പ്രതീക്ഷയോടെ ജീവിക്കുന്ന എന്റെ പാവം ഭാര്യക്കും മക്കൾക്കും ഒരു നല്ല ജീവിതം നൽകാൻ എനിക്ക് സാധിച്ചിട്ടില്ല" എന്നുള്ള ഒരു പാവം പ്രവാസിയുടെ ഹൃദയവേദന ആണ് ഈ വാക്കുകളില്‍ ഉള്ളത്.ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഠിന പ്രയഗ്നം ചെയ്തിട്ടും ഒന്നും നേടാന്‍ കഴിയാതെയുള്ള ശരാശരി പ്രവാസിയുടെ നിരാശയും വേദനയും വാക്കുകളില്‍ കാണാം. ശനിയാഴ്ച രാവിലെ വീഡിയോ കണ്ടതിനെ തുടർന്ന് നാട്ടിൽ നിന്ന് ഭാര്യ വിവരമറിയിച്ചതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ തെരച്ചിലിൽ താമസ സ്ഥലത്തിന് അടുത്ത ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം നിസ്വ ആശുപത്രി മോർച്ചറിയിൽ. ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.