ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കാട്ടുപന്നി വേട്ട ഒരാള്‍ അറസ്റ്റില്‍


അഞ്ചല്‍: ഫോറസ്‌റ്റ് റെയിഞ്ചിലെ ആയിരനല്ലൂര്‍ വടക്കനയ്യം ഭാഗത്ത്‌ കാട്ടുപന്നിയെ പടക്കം വച്ച്‌ പിടിച്ച്‌ ഇറച്ചിയാക്കി കറി വച്ച്‌ സൂക്ഷിച്ചിരുന്ന ആയിരനല്ലൂര്‍ പള്ളത്ത്‌ വീട്ടില്‍ ബെന്നി എന്നു വിളിക്കുന്ന ഡേവിഡിനെ (55) ഫോറസ്‌റ്റ് അധികൃതര്‍ പിടികൂടി.പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു. കേസിലെ മുഖ്യപ്രതി ആയിരനല്ലൂര്‍ സ്വദേശി തോട്ടാരതീഷ്‌ എന്ന വിളിക്കുന്ന ഓയില്‍പാം ജീവനക്കാരന്‍ രതീഷിനു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി.എണ്ണപ്പന കേന്ദ്രീകരിച്ച്‌ വന്യമൃഗവേട്ട വ്യാപകമായതിനെ തുടര്‍ന്ന്‌ അഞ്ചല്‍ റെയിഞ്ച്‌ ഓഫീസര്‍ ബി.ആര്‍. ജയന്റെ നേതൃത്വത്തില്‍ നടത്തിയ റെയിഡിലാണ്‌ പ്രതിയെ പിടികൂടിയത്‌.സെക്ഷന്‍ ഫോറസ്‌റ്റ് ഓഫിസര്‍ സി.ടി. അഭിലാഷ്‌ കുമാര്‍, ബീറ്റ്‌ ഫോറസ്‌റ്റ് ഓഫിസര്‍ പി.എസ്‌. ബിനു,എല്‍.അനില്‍കുമാര്‍, വാച്ചര്‍ സോണ്‍ വി. രാജ്‌ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ അന്വേക്ഷണത്തിനു പ്രത്യക സംഘം രൂപീകരിച്ചതായി റെയിഞ്ചാഫീസര്‍ അറിയിച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.