''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കൊ​ട്ടാ​ര​ക്ക​ര മാ​ര്‍​ത്തോ​മ്മ ക​ണ്‍​വ​ന്‍​ഷ​ന്‍ 27ന് ​തു​ട​ങ്ങും


കൊ​ട്ടാ​ര​ക്ക​ര: പ്ര​സി​ദ്ധ​മാ​യ കൊ​ട്ടാ​ര​ക്ക​ര മാ​ര്‍​ത്തോ​മ്മാ ക​ണ്‍​വെ​ന്‍​ഷ​ന്‍ 61 മ​ത് സ​മ്മേ​ള​നം 27 മു​ത​ല്‍ ഫെ​ബ്രു​വ​രി മൂ​ന്ന് വ​രെ കൊ​ട്ടാ​ര​ക്ക​ര മാ​ര്‍​ത്തോ​മ്മാ ക​ണ്‍​വെ​ന്‍​ഷ​ന്‍ ന​ഗ​റി​ല്‍ ന​ട​ക്കും.
27 ന് ​വൈ​കു​ന്നേ​രം ആ​റി​ന് ഉ​ദ്ഘാ​ട​ന​യോ​ഗം ആ​രം​ഭി​ക്കും. മാ​ര്‍​ത്തോ​മ്മാ സ​ഭ​യു​ടെ പ​ര​മാ​ധി​കാ​രി 21മത് മാ​ര്‍​ത്തോ​മ്മാ ഡോ.​ജോ​സ​ഫ് മാ​ര്‍​ത്തോ​മാ മെ​ത്രാ​പ്പോ​ലീ​ത്താ ഈ ​കൊ​ല്ല​ത്തെ ക​ണ്‍​വെ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഭ​ദ്രാ​സ​ന അ​ധി​പ​ന്‍ ഡോ.​യു​യാ​ക്കീം മാ​ര്‍ കൂ​റി​ലോ​സ് എ​പ്പി​സ്കോ​പ്പ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഫെ​ബ്രു​വ​രി മൂ​ന്നി​ന് രാ​വി​ലെ 7:30ന് ​പ​ന്ത​ലി​ല്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന വി.​കു​ര്‍​ബ്ബാ​ന​യെ തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ ഡോ.​യു​യാ​ക്കീം മാ​ര്‍ കൂ​റി​ലോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബോം​ബെ ഭ​ദ്രാ​സ​ന അ​ധി​പ​ന്‍ ഡോ. ​ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ തി​യോ​ഡോ​ഷ്യ​സ് എ​പ്പി​സ്കോ​പ്പ സ​മാ​പ​ന സ​ന്ദേ​ശം ന​ല്‍​കു​ന്ന​തു​മാ​യി​രി​ക്കും.
തി​ങ്ക​ള്‍, ചൊ​വ്വാ, ബു​ധ​ന്‍ എ​ന്നി ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 9.30 മു​ത​ല്‍ 12.30 വ​രെ ക​ണ്‍​വെ​ന്‍​ഷ​നോ​ട് അ​നു​ബ​ന്ധി​ച്ചു ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന റി​ന്യൂ​വ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് ന​ട​ക്കും. വ്യാ​ഴം, വെ​ള്ളി എ​ന്നി ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ എ​ട്ടു മു​ത​ല്‍ ഒ​മ്പതു​വ​രെ ബൈ​ബി​ള്‍ ക്ലാ​സും 9:30 മു​ത​ല്‍ 10:30 വ​രെ മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന​യും ന​ട​ക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ 7:30 മു​ത​ല്‍ 8:30 വ​രെ കു​ട്ടി​ക​ളു​ടെ പ്ര​തി​ഷ്ഠ ശു​ശ്രു​ഷ ജൂ​ബി​ലി മ​ന്ദി​രം ചാ​പ്പ​ലി​ല്‍ ന​ട​ക്കും.
വ്യാ​ഴാ​ഴ്ച രാ​വി​ല​ത്തെ പൊ​തു​യോ​ഗം സന്നദ്ധ സു​വി​ശേ​ഷ സം​ഘ​ത്തി​ന്‍റേ​യും, വെ​ള്ളി​യാ​ഴ്ച രാ​വി​ല​ത്തെ പൊ​തു​യോ​ഗം സേ​വി​കാ സം​ഘ​ത്തി​ന്‍റേ​യും, ശ​നി​യാ​ഴ്ച രാ​വി​ല​ത്തെ പൊ​തു​യോ​ഗം സ​ണ്‍‌​ഡേ സ്കൂ​ളി​ന്‍റേ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും ര​ണ്ടു​ മു​ത​ല്‍ നാ​ലു​വ​രെ പൊ​തു​യോ​ഗം ഉ​ണ്ടാ​യി​രി​ക്കും.
ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു ന​ട​ക്കു​ന്ന പൊ​തു​യോ​ഗം യു​വ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും രാ​ത്രി യോ​ഗ​ങ്ങ​ളു​ണ്ടാ​യി​രി​ക്കും. ക​ണ്‍​വെ​ന്‍​ഷ​ന്‍റെ വി​വി​ധ യോ​ഗ​ങ്ങ​ളി​ല്‍ ഡോ.​പ്ര​ഭു സിം​ഗ് (ബാം​ഗ്ലൂ​ര്‍), റ​വ.​എം. സി.​ശാ​മു​വേ​ല്‍. റ​വ.​ഡോ.​ഈ​ശോ മാ​ത്യു , റ​വ.​ഡോ.​പി പി ​തോ​മ​സ്, റ​വ.​ഡോ.​ഷാo പി ​തോ​മ​സ്, റ​വ.​ഷാ​നി തോ​മ​സ്, റ​വ.​കെ.​ഈ.​ഗീ​വ​ര്‍​ഗീ​സ്, റ​വ. ജോ​ര്‍​ജ് ചെ​റി​യാ​ന്‍, റ​വ.​ജി​ജോ റ്റി ​മൂ​ര്‍​ത്തേ​രി, ശ്രീ​മ​തി. ബി​ന്ദു ബി ​ചെ​റി​യാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.
ലോ​ക​പ്ര​ശ​സ്ത​മാ​യ മാ​രാ​മ​ണ്‍ ക​ണ്‍​വെ​ന്‍​ഷ​ന്‍ ക​ഴി​ഞ്ഞാ​ല്‍ മാ​ര്‍​ത്തോ​മാ സ​ഭ​യു​ടെ ഏ​റ്റ​വും വ​ലി​യ കോ​ണ്‍​വെ​ന്‍​ഷ​നാ​ണ് തേ​ക്കി​ന്‍റെ മാ​രാ​മ​ണ്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന കൊ​ട്ടാ​ര​ക്ക​ര ക​ണ്‍​വ​ന്‍​ഷ​ന്‍. 1959ല്‍ ​ആ​രം​ഭി​ച്ച ഈ ​ക​ണ്‍​വന്‍​ഷ​ന്‍ 61 വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ട്ടു. ക​ണ്‍​വന്‍​ഷ​ന്‍റെ വ​ജ്ര ജൂ​ബി​ലി ക​ഴി​ഞ്ഞ വ​ര്‍​ഷം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ക്കു​ക​യു​ണ്ടാ​യി.
കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളും, ത​മി​ഴ്‌​നാ​ട് ചെ​ങ്കോ​ട്ട പ്ര​ദേ​ശ​ങ്ങ​ളും ദോ​ഹ ഇ​ട​വ​ക​യും ഉ​ള്‍​പ്പെ​ട്ട 91 ഇ​ട​വ​ക​ക​ളും ചു​മ​ത​ല​യി​ലാ​ണ് ഈ ​ക​ണ്‍​വെ​ന്‍​ഷ​ന്‍ ന​ട​ക്കു​ന്ന​ത്. കൊ​ട്ടാ​ര​ക്ക​ര - പു​ന​ലൂ​ര്‍ ഭ​ദ്രാ​സ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട ഈ 91 ​ഇ​ട​വ​ക​ക​ളി​ല്‍ നി​ന്നും മ​റ്റു സ​മീ​പ ഭ​ദ്രാ​സ​ന​ങ്ങ​ളാ​ല്‍ നി​ന്നു​മാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ള്‍ ക​ണ്‍​വെ​ന്‍​ഷ​നി​ല്‍ പ​ങ്കെ​ടു​ക്കും. 25000 ല്‍ ​പ​രം ആ​ളു​ക​ള്‍​ക്ക് ഇ​രി​ക്കാ​വു​ന്ന അ​തി​വി​ശാ​ല​മാ​യ പ​ന്ത​ലി​ന്‍റെ നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തി​യാ​യി വ​രു​ന്നു. പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ ക​ണ്‍​വ​ന്‍​ഷ​ന്‍ ഗാ​യ​ക​സം​ഘം ഗാ​ന​ശു​ശ്രു​ഷ​ക​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കും.
ക​ണ്‍​വ​ന്‍​ഷ​ന്‍റെ ന​ട​ത്തി​പ്പി​ന് ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഡോ.​യു​യാ​കീം മാ​ര്‍ കൂ​റി​ലോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ല്‍ അം​ഗ​ക​ളും ക​ണ്‍​വ​ന്‍​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളും അ​ട​ങ്ങു​ന്ന 13 സ​ബ് ക​മ്മി​റ്റി​ക​ള്‍ നി​ര​ന്ത​ര​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്നു.
ക​ണ്‍​വ​ന്‍​ഷ​ന് യോ​ഗ​ങ്ങ​ള്‍​ക്ക് ശേ​ഷം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പ്ര​ത്യേ​ക ബ​സ് സ​ര്‍​വീ​സു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.