ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

മലയോര ഹൈവേ സ്ഥലമെടുപ്പ്‌ വിവാദത്തിലേക്ക്


അഞ്ചല്‍:മലയോര ഹൈവേയുടെ  സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട്സ്വകാര്യ ഭൂമി കയ്യേറിയതിനു,  ഉദ്യോഗസ്ഥർക്കെതിരെ ഹൈക്കോടതി വിധിയുമായി സ്വകാര്യവ്യക്തികൾ.മലയോര ഹൈവേക്കുവേണ്ടി അഞ്ചൽ മാവിള മുതൽ അഗസ്ത്യക്കോട് വരെ ഉള്ള പല ഭാഗത്തും  സ്വകാര്യവ്യക്തികളുടെ ഭൂമി യാതൊരുഅനുവാദമോ കോമ്പൻസേഷനോ നൽകാതെ കയ്യേറി സർവ്വേ കല്ല് നാട്ടിയതു ഹൈക്കോടതി തടഞ്ഞുകൊണ്ട് ഉത്തരവിറക്കിയിരിക്കുകയാണ്. ഇതിനെ തുടർന്ന് പല ഭാഗത്തും റെവന്യൂ സർവേ വിഭാഗം കയ്യേറിയ ഭൂമിഹൈക്കോടതി ഇടപെടീലിനെ തുടർന്ന്  വിട്ടുനൽകേണ്ടി വന്നിരിക്കുകയാണ്. പല ഉന്നതന്മാരായ വ്യക്തികളുടെ വസ്തുക്കളോ,  പുറമ്പോക്കുഭൂമിയോ  എടുക്കാതെ  നിരവധി ആൾക്കാരുടെ വീടുകൾ പോലും നഷ്ടപെടുന്ന തരത്തിൽ   സർവേയർമാർ ഭൂമി കയ്യേറി കല്ലിടുകയായിരുന്നു.ഇതിനെ തുടർന്നാണ് പലരും ഹൈക്കോടതിയെ സമീപിച്ചത്. പലസ്ഥലങ്ങളിലും സ്വകാര്യവ്യക്തികൾ സ്റ്റേ വാങ്ങിയിരിക്കുകയാണ്. സ്ഥലമെടുപ്പ് സർവ്വേ  നടക്കുന്നതിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണവുമായി ജനപ്രതിനിധികളും രംഗത്തെത്തിയിരിക്കുകയാണ്. കുറ്റമറ്റരീതിയിൽ മലയോര ഹൈവേയ്ക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പ് നടന്നില്ല എന്നുണ്ടെങ്കിൽ മലയോര ഹൈവേ പല സ്ഥലങ്ങളിലും മുടങ്ങുന്ന സാഹചര്യത്തിലേക്ക് പോവുകയാണ്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.