''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ നഗരസഭയിലേക്ക്‌ ജപ്പാന്‍ പദ്ധതിയില്‍ നിന്ന്‌ വെള്ളമെത്തി


പു​ന​ലൂ​ര്‍: ജ​ല​ക്ഷാ​മ​ത്താ​ല്‍ ബു​ദ്ധി​മു​ട്ടു​ന്ന പു​ന​ലൂ​രി​നെ ജ​ല​സ​മൃ​ദ്ധ​മാ​ക്കാ​ന്‍ ജ​പ്പാ​ന്‍ പ​ദ്ധ​തി​യി​ല്‍ നി​ന്ന് കൂ​ടി വെ​ള്ളം എ​ത്തി. ജപ്പാൻ കുടിവെള്ളം പുനലൂരിന് ലഭ്യമാക്കാന്‍ നിരവധി കടമ്പകള്‍ കടക്കുവാന്‍ ഉണ്ടായിരുന്നു. ജപ്പാന്‍ കുടിവെള്ളം പുനലൂരിന് ലഭ്യമാക്കുവാന്‍ ആദ്യം മുതല്‍ തന്നെ വളരെ ശ്രമിക്കുകയും ശ്രമം ഫലപ്രാപ്തിയില്‍ എത്തുവാനും കാരണം മുനിസിപ്പല്‍ ചെയര്‍മാന്‍ എം.എ രാ​ജ​ഗോ​പാലിന്റെയും സഹാകാരികളുടെയും വര്‍ഷങ്ങള്‍ ആയുള്ള നിരന്തര പരിശ്രമം ആണെന്ന് പറയാതെ വയ്യ.പു​ന​ലൂ​ര്‍ ചെ​മ്മ​ന്തൂ​രി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജ​ല​വി​ഭ​വ വകുപ്പ്‌ മ​ന്ത്രി കെ ​കൃ​ഷ്ണ​ന്‍​കു​ട്ടി കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ടാ​പ്പ് തു​റ​ന്ന് ഒ​രു കു​ടം വെ​ള്ളം നി​റ​ച്ചാ​ണ് ജ​ല​വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്. നി​റ​കു​ടം മ​ന്ത്രി കെ ​രാ​ജു മു​നി​സി​പ്പ​ല്‍ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ന്‍ കെ ​പ്ര​ഭ​യ്ക്ക് സ​മ്മാ​നി​ച്ചു.
പു​ന​ലൂ​രി​ലേ​ക്ക് ജ​ല​ വി​ത​ര​ണ​മാ​രം​ഭി​ച്ച​തി​ന്‍റെ ശി​ലാ​ഫ​ല​ക​വും മ​ന്ത്രി കെ ​കൃ​ഷ്ണ​ന്‍​കു​ട്ടി അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ല്‍ മ​ന്ത്രി കെ ​രാ​ജു അ​ധ്യ​ക്ഷ​നാ​യി.മുനിസിപ്പല്‍ ചെയര്‍മാന്‍ എം.എ രാജഗോപാല്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. വാ​ട്ട​ര്‍ അ​തോ​റി​റ്റി സ​തേ​ണ്‍ റി​ജി​യ​ന്‍ ചീ​ഫ് എ​ഞ്ചി​നി​യ​ര്‍ ജി ​ശ്രീ​കു​മാ​ര്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.
മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ എം.എ രാ​ജ​ഗോ​പാ​ല്‍, പു​ന​ലൂ​ര്‍ മ​ധു, കെ ​ധ​ര്‍​മ്മ​രാ​ജ​ന്‍, കെ ​പ്ര​ഭ, കെ ​മോ​ഹ​ന്‍​ലാ​ല്‍, വി ​ഓ​മ​ന​ക്കു​ട്ട​ന്‍, സു​ഭാ​ഷ് ജി ​നാ​ഥ്, ബി ​സു​ജാ​ത, അം​ജ​ത് ബി​നു, കെ.എ ല​ത്തീ​ഫ്, നെ​ല്‍​സ​ണ്‍ സെ​ബാ​സ്റ്റ്യ​ന്‍, കെ ​രാ​ജ​ശേ​ഖ​ര​ന്‍, ജാ​ന്‍​സി, പി ​ബാ​ന​ര്‍​ജി, കെ ​കെ സു​രേ​ന്ദ്ര​ന്‍, എം ​എം​ ജ​ലീ​ല്‍, ഷാ​ജി ​ജാ​ജി, ത​സ്ലീ​മ ജേ​ക്ക​ബ്, പ്ര​കാ​ശ് ബി ​ഇ​ടി​ക്കു​ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
35 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള പു​ന​ലൂ​ര്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍​ത്ത​നം ഭാ​ഗീ​ക​മാ​ണ്. ഒ​ന്പ​ത് എം​.എ​ല്‍​.ഡി ജ​ല​വി​ത​ര​ണ ശേ​ഷി​യു​ണ്ടാ​യി​രു​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ല്‍ നി​ന്നും 3.5 എം.​എ​ല്‍.ഡി ​വെ​ള്ള​മാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പുനലൂരിലെ ജലക്ഷാമം പരിഹരിക്കുന്നതിനായി നഗരസഭ നേരത്തെ തയ്യാറാക്കിയ 136 കോടിയുടെ പദ്ധതി യാഥാര്‍ഥ്യമാകാന്‍ കുറഞ്ഞത് 10 വര്‍ഷമെടുക്കും. പണം ലഭ്യമാക്കുന്നതിനായി കേരള അടിസ്ഥാനവികസന നിക്ഷേപനിധി ബോര്‍ഡിന് (കിഫ്ബി) സമര്‍പ്പിച്ചിരിക്കുകയാണ് പദ്ധതി.ഇതിനുള്ള ചെലവ് ഭാരിച്ചതായതിനാലും നടപ്പാക്കല്‍ വൈകുമെന്നതിനാലുമാണ് ജപ്പാന്‍ പദ്ധതിയില്‍ നിന്ന്‌ വെള്ളം ലഭ്യമാക്കുന്ന ബദല്‍ പദ്ധതി നടപ്പാക്കിയത്. 35 വര്‍ഷം പഴക്കമുള്ള നിലവിലെ കുടിവെള്ള പദ്ധതിയില്‍നിന്ന്‌ നഗരസഭയ്ക്ക് വേണ്ടത്ര വെള്ളം വിതരണം ചെയ്യാന്‍ കഴിയുന്നില്ലായിരുന്നു.പദ്ധതിയുടെ സ്രോതസ്സായ കല്ലടയാറ്റില്‍ വേനല്‍ക്കാലത്ത് വെള്ളം കുറയുന്നത് പമ്പിങ്ങിനെ ബാധിക്കുകയും ചെയ്യും. പ്രതിദിനം 100 ലക്ഷം ലിറ്റര്‍ വെള്ളം വേണ്ടിടത്ത് ശരാശരി 35 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ഈ പശ്ചാത്തലത്തിലാണ് 2044 വരെയുള്ള ആവശ്യകത കണക്കാക്കി നഗരസഭ പദ്ധതി തയ്യാറാക്കിയത്. ജലഅതോറിറ്റിയുടെ പ്രോജക്‌ട് വിഭാഗമായ 'വാസ്കോണാ'ണ് നഗരസഭയ്ക്കു വേണ്ടി ഇത്‌ തയ്യാറാക്കിയത്. പ്രതിദിനം 170 ലക്ഷം ലിറ്റര്‍ വെള്ളം ലഭ്യമാക്കുന്നതാണ് പദ്ധതി.
2011-12 കാലയളവ് മുതൽ അന്നത്തെ മുനിസിപ്പൽ ഭരണ സമിതി ജപ്പാൻ കുടിവെള്ളം പുനലൂരിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് പ്രവർത്തിച്ചത്. പുനലൂരിന് കുടിവെള്ള പദ്ധതിക്കു സമഗ്രമായ ഒരു എസ്റ്റിമേറ്റ് ഉണ്ടാക്കുന്നതിനു നഗരസഭക്ക് സാധിച്ചു . അന്നത്തെ സി.പി.എം ഏരിയ സെക്രട്ടറിയും ഇപ്പോഴത്തെ ചെയർമാനുമായ എം.എ രാജഗോപാലിന്റെ നിർദേശങ്ങൾ അനുസരിച്ചു അതിന്റെ പ്രവർത്തനങ്ങൾക്ക് എസ് ബിജുവിനോടും, വി.പി ഉണ്ണികൃഷ്ണനോടുമൊപ്പം ജിജി കടവിലും മുന്‍കൈ എടുത്തിരുന്നു. 2013 ൽ തന്നെ കളക്ടറുടെ വരൾച്ച ദുരിതാശ്വാസ ഫണ്ടിൽ നിന്നും ലഭിച്ച തുക ഉപയോഗിച്ചു തൊളിക്കോട്, കലുങ്ങിൻമുകൾ, കോളേജ് വാർഡുകളിൽ ജപ്പാൻ വെള്ളം എത്തിക്കുന്നതിന് അന്നത്തെ മുനിസിപ്പല്‍ ഭരണസമിതിക്ക് സാധിച്ചു. എന്നാൽ ഇപ്പോഴത്തെ ചെയർമാന്റെ നിർദേശ പ്രകാരം ഒരു വാട്ടർ ടാങ്ക് പണിയുന്നതിനുള്ള സ്ഥലം വാങ്ങിക്കൊണ്ട് അതിൽ വെള്ളം ലഭ്യമാക്കാനുള്ള സമ്മർദ്ദം നടത്തുക എന്നുള്ളതായിരുന്നു ലക്ഷ്യം . അതേത്തുടർന്ന് 2015 ൽ അന്നത്തെ ജലസേചന മന്ത്രി പി.ജെ ജോസഫിനെ കാണുകയും അദ്ദേഹം അനുമതി നൽകുകയും ചെയ്തു.അന്നത്തെ കത്തില്‍  ജെ.ഐ.സി.എ യുമായി കൺസൾട് ചെയ്യുക എന്നുള്ളത് വെട്ടിച്ചു വാട്ടർ അതോറിറ്റി എം.ഡിയുടെ പേരിൽ കത്ത് വാങ്ങുവാന്‍ കഴിഞ്ഞു. അതിനു ശേഷം ഇപ്പോഴത്തെ മുനിസിപ്പല്‍ ചെയർമാൻ എം.എ രാജഗോപാല്‍ നിരവധി ശ്രമങ്ങൾ നടത്തി വിവിധങ്ങളായ ഫണ്ടുകൾ ഉപയോഗിച്ച് ജപ്പാൻ പദ്ധതിയുടെ പ്രയോജനം നഗരസഭക്ക് മുഴുവൻ ലഭ്യമാക്കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.