''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ ന്യൂസ്‌ ക്യാമറാമാന്‍ റിയാദ്‌ എസ് ഖാനു നേരെ വധശ്രമം.കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റു മരണത്തില്‍ കഷ്ടിച്ച് രക്ഷപ്പെട്ട് റിയാദ്‌


പുനലൂര്‍:പുനലൂര്‍ ന്യൂസ്‌ ക്യാമറാമാന്‍ റിയാദ്‌ എസ് ഖാനു നേരെ വധശ്രമം.കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റു മരണത്തില്‍ കഷ്ടിച്ച് രക്ഷപ്പെട്ട് റിയാദ്‌.പുനലൂര്‍ ചന്തക്ക് സമീപം മസ്കറ്റ് കോംപ്ലക്സ്‌ ഉടമയും പുനലൂര്‍ ന്യൂസ്‌ ക്യാമറാമാനും ആണ് റിയാദ്‌.റിയാദിന്റെ കെട്ടിട സമുച്ചയത്തിന്റെ താഴത്തെ നിലയില്‍ വച്ച് ചന്തയില്‍ ഉള്ള ചാലക്കോട് സ്വദേശി റിയാസ്‌ സ്ഥിരം മദ്യപിക്കുവാന്‍ എത്തുമായിരുന്നു.ഇത് വിലക്കിയ കെട്ടിടത്തിന്റെ ഉടമയും റിയാദിന്റെ മാതാവും ആയ റാബിയയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അസഭ്യം പറയുകയും തുടര്‍ന്ന് റാബിയയെ മര്‍ദ്ദിക്കുകയും ചെയ്തു.ഇത് കണ്ടു വന്ന റിയാദ്‌ റിയാസുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് കെട്ടിടത്തിന്റെ മുന്‍വശത്ത്‌ മലക്കറി കച്ചവടം ചെയ്യുന്ന റിയാസിന്റെ പിതാവിന്റെ അടുക്കല്‍ റിയാദ്‌ പരാതിയുമായി എത്തുകയും ഇതില്‍ പ്രകോപിതനായ റിയാസ്‌ മലക്കറി അരിയാന്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് റിയാദിന്റെ ആഞ്ഞു വെട്ടുകയും വെട്ടു കൈകൊണ്ടു തടഞ്ഞ റിയാദിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവ് ഏല്‍ക്കുകയും കൂടാതെ കവിളിലും ചെവിയിലും,കയ്യിലും മുറിവ് ഉണ്ടായി.തുടര്‍ന്ന് പുനലൂര്‍ പോലീസില്‍ വിവരം അറിയിക്കുകയും പുനലൂര്‍ എസ്.ഐ രാജീവിന്റെ നിര്‍ദ്ദേശ പ്രകാരം വെട്ടിയ ശേഷം രക്ഷപ്പെട്ടോടിയ റിയാസിനെ സ്പെഷ്യല്‍ പോലീസ്‌ ഓഫീസര്‍ സുധീഷ്‌ സുധാകരന്‍ ഓടിച്ചിട്ട്‌ പിടിച്ചു അറസ്റ്റ്‌ ചെയ്തു പോലീസ്‌ സ്റ്റേഷനില്‍ എത്തിക്കുകയും.റിയാദിനെ പുനലൂര്‍ താലൂക്ക്‌ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.പുനലൂര്‍ പോലീസ്‌ കേസ്‌ എടുത്ത്‌ അന്വേഷണം ആരംഭിച്ചു.    
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.