
പുനലൂര്‍: ഖരമാലിന്യപരിപാലനത്തില് സംസ്ഥാനത്ത് ഏറ്റവും മികച്ച മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന പുനലൂര്‍ സീറോ വേസ്റ്റ് മുനിസിപ്പാലിറ്റിയായി. പ്ലാച്ചേരിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി എ സി മൊയ്തീന് സീറോ വേസ്റ്റ് മുനിസിപ്പാലിറ്റി പ്രഖ്യാപനം നടത്തി.
അജൈവ പാഴ് വസ്തുക്കളില്‍ നിന്ന് കലാമൂല്യമുള്ള ശില്പങ്ങള് ഒരുക്കിയ ഇന്ത്യയിലെ ആദ്യത്തെ മ്യൂസിയം ജംഗിള്‍ പാര്‍ക്കിന്റെ ഉദ്ഘാടനവും മന്ത്രി എ സി മൊയ്തീന് നിര്‍വഹിച്ചു. ചടങ്ങില്‍ മന്ത്രി കെ രാജു അധ്യക്ഷനായി. അജൈവ പാഴ് വസ്തുക്കള്‍ സമാഗമായി പരിപാലിക്കാന്‍ ആധുനിക സംവിധാനങ്ങളോടെ പ്ലാച്ചേരിയില്‍ നിര്‍മ്മിച്ച റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്ററിന്റെ ഉദ്ഘാടനവും മന്ത്രി കെ രാജു നിര്‍വഹിച്ചു.ഹരിതായനം ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ എന്‍ കെ പ്രേമചന്ദ്രന് എംപി വിതരണം ചെയ്തു.ഹാബിറ്റാറ്റ് എഞ്ചിനിയര്‍ നവീന്‍ ലാല്‍, ശില്പികളായ ബിജു ചക്കുവരയ്ക്കല്‍, ജയപാല്‍ എന്നിവരെ മന്ത്രി ഏ സി മൊയ്തീന് മൊമന്റോ നല്കി ആദരിച്ചു.ചെയര്മാന് എം എ രാജഗോപാലിന് കൊല്ലം ശുചിത്വമിഷന്, പുനലൂര്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, റിസോഴ്സ് റിക്കവറി ഫെസിലി സെന്ററിലെ തൊഴിലാളികള്‍ എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു.ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്മാന് എം എ രാജഗോപാല്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ സുഭാഷ് ജി നാഥ്, ജില്ലാകളക്ടര്‍ ഡോ. എസ് കാര്ത്തികേയന്, പുനലൂര്‍ മധു, കെ ധര്മ്മരാജന്, കെ പ്രഭ, ബി സുജാത, അംജത്ത് ബിനു, കെ എ ലത്തീഫ്, കെ രാജശേഖരന്, യമുന സുന്ദരേശന്, ജാന്‍സി, എസ് സനില്‍കുമാര്‍, എസ് ബിജു, എം നാസ ഖാന്,പി ബാനര്‍ജി, ഷാജിജാ ജി, തസ്ലിമ ജേക്കബ്, ജി രേണുകാദേവി എന്നിവര്‍ പ്രസംഗിച്ചു.അഴുകുന്ന മാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്ക്കരിച്ചും അഴുകാത്ത പാഴ് വസ്തുക്കള്‍ ഹരിത കര്‍മ്മ സേന വഴി വീടുകള്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് സമാഹരിച്ചും ഫലപ്രദമായി പരിപാലിച്ചും സ്വച്ഛ ഭാരത് മിഷന് -ഹരിത കേരള മിഷന് മാര്‍ഗരേഖകള്‍ കൃത്യമായി പാലിച്ചതിനാണ് സര്‍ക്കാര്‍ പുനലൂരിനെ സീറോ വേസ്റ്റ് മുനിസിപ്പാലിറ്റിയായി പ്രഖ്യാപിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ