
അഞ്ചൽ:ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്കൂൾ ഗ്രൗണ്ട് കയ്യേറി പഞ്ചായത്തിൻറ വെയിറ്റിംഗ് ഷെഡ് നിർമാണം, വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് തടഞ്ഞു.അഞ്ചൽ ഇടമുളക്കൽ ഗവൺമെൻറ് ഹൈസ്കൂളിന്റെ സ്കൂൾ ഗ്രൗണ്ട് ആണ് ഇടമുളക്കൽ പഞ്ചായത്ത് കയ്യേറി വെയ്റ്റിങ് ഷെഡ് നിർമാണം ആരംഭിച്ചത്. കഴിഞ്ഞ അവധി ദിവസ്സത്തിൽ ഗ്രൗണ്ട് കയ്യേറി വെയ്റ്റിംഗ് ഷെഡിനു അടിസ്ഥാനം കെട്ടുകയായിരുന്നു.ജില്ലാ പഞ്ചായത്തിന്റെയോ സ്കൂൾ അധികൃതരുടെയോ യാതൊരു അനുമതിയും ഇല്ലാതാണ് നിർമാണം നടത്തിയിരിക്കുന്നത്. ഇതിനെത്തുടർന്ന് സ്കൂൾ അധികൃതർ വിദ്യാഭ്യാസ വകുപ്പിനും, ജില്ലാ പഞ്ചായത്തിനും, അഞ്ചൽ പോലീസിലും പരാതി നൽകിയിരിക്കുകയാണ്. സ്ഥലത്തെ കോൺഗ്രസ് നേതൃത്വവും സ്കൂൾ ഗ്രൗണ്ട് കയ്യേറി അടിസ്ഥാനം കെട്ടിയതിനെതിരെ രംഗത്ത് വന്നു.യാതൊരു തരത്തിലുള്ള അനുമതിയും ഈ നിർമ്മാണത്തിന് നൽകിയിരുന്നില്ല എന്നും സ്ഥലത്തെ ഒരു റസിഡൻസ് അസോസിയേഷൻ ആവശ്യ പ്രകാരം സ്കൂളിന് മുന്നിൽ ഒരു വെയ്റ്റിംഗ് ഷെഡ് നിർമിക്കുന്ന കാര്യം അറിഞ്ഞിരുന്നു എന്നാൽ സ്കൂൾ ഗ്രൗണ്ട് കയ്യേറി നിർമ്മിക്കാൻ ആർക്കും അനുമതി നല്കിയിട്ടി്ല്ലെന്നും, സ്കൂൾ ഗ്രൗണ്ട് കയ്യേറി നിർമ്മാണം നടത്തിയതിനെതിരെ അഞ്ചൽ പോലീസിലും, വിദ്യാഭ്യാസ വകുപ്പിനും, ജില്ലാ പഞ്ചായത്തിനും പരാതി നൽകിയെന്നും സ്കൂൾ ഹെഡ്മിസ്ട്രസ് ദീപ പറഞ്ഞു.ഞങ്ങൾക്ക് ഈ കാണുന്ന സ്കൂൾ ഗ്രൗണ്ടെ ഉള്ളുവെന്നും ഈ ഗ്രൗണ്ട് കയ്യേറിയുള്ള നിർമ്മാണത്തിനെതിരെ നടപടികൾ എടുക്കണമെന്നും ആവശ്യപെടുന്നു.
പഞ്ചായത്തിൽ നിന്ന് രണ്ടരലക്ഷം രൂപ മുടക്കി സ്കൂൾ ഗ്രൗണ്ടിൽപണിയുന്ന വെയ്റ്റിംഗ് ഷെഡിന്റെ നിർമ്മാണം നിർത്തണമെന്നും, സ്ഥലത്ത് നിലവിൽ ഒരു വെയിറ്റിംഗ് ഷെഡ് നിലനിൽക്കുകയാണ് പുതിയ വെയിറ്റിങ് ഷെഡ് നിർമാണം നടക്കുന്നതെന്നുംകോൺഗ്രസ് നേതാവ് പറയുന്നു. ലൈഫ് പദ്ധതി പ്രകാരം 3ലക്ഷം രൂപ ഒരു വീടിനു അനുവദിക്കുമ്പോൾ ആണ് ഒരു വെയ്റ്റിംഗ് ഷെഡിനു രണ്ടര ലക്ഷം രൂപ അനുവദിച്ചതെന്നും, ഇതിൽ അഴിമതി നടന്നിട്ടുണ്ടെന്നും സ്കൂളിലെ ഗ്രൗണ്ട് കയ്യേറി നിർമ്മാണം നടത്തുന്നതിനെതിരെ പോലീസിലും മറ്റു വകുപ്പുകൾക്കും പരാതി നല്കിയിരിക്കുകയാണെന്നും കോൺഗ്രസ് നേതാവ് പറയുന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ