ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പട്ടികജാതി പട്ടികവര്‍ഗ സഹകരണ സംഘത്തില്‍ കോടികളുടെ തിരിമറി നടന്നതായി ആരോപണം ആരോപണങ്ങള്‍ പാടെ നിഷേധിച്ചു പ്രസിഡന്റ് പ്രഭാ പ്രസാദും,സെക്രട്ടറി ബാലചന്ദ്രനും രംഗത്ത്

ന്യുസ് ബ്യുറോ പുനലൂര്‍
പുനലൂര്‍:പട്ടികജാതി പട്ടികവര്‍ഗ സഹകരണ സംഘത്തില്‍ കോടികളുടെ തിരിമറി നടന്നതായി ആരോപണം. ആരോപണങ്ങള്‍ പാടെ നിഷേധിച്ചു പ്രസിഡന്റ് പ്രഭാ പ്രസാദും,സെക്രട്ടറി ബാലചന്ദ്രനും ഭരണസമിതി അംഗങ്ങളും രംഗത്ത്. തെന്മല യുണിറ്റ് സീനിയര്‍ ഇന്‍സ്പെക്റ്റര്‍ നടത്തിയ അന്വേഷണത്തില്‍ ആണ് അഴിമതി ആരോപണം പുറത്തു വന്നതായി പറയുന്നത്. സഹകരണ സംഘ ചട്ടം 65 പ്രകാരം ആണ് അന്വേഷണം നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് കൊല്ലം ജില്ലാ ജോയിന്റ് രജിസ്റ്റാര്‍ക്ക് സമര്‍പ്പിച്ചു എന്ന് പറയപ്പെടുന്നു.നിലവില്‍ ഉള്ള ഭരണ സമിതി പ്രസിഡന്റ് പ്രഭാ പ്രസാദ്‌, സെക്രട്ടറി ബാലചന്ദ്രന്‍ എന്നിവരടക്കം പതിനൊന്ന് ഭരണസമിതി അംഗങ്ങളും ജനുവരി പതിന്നാലിന് ഹാജരാകാന്‍ ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ നോട്ടീസ്‌ നല്‍കി.പട്ടികജാതി പട്ടികവര്‍ഗ ഉന്നമനത്തിനു വേണ്ടി 1974 ല്‍ പുനലൂര്‍ കുതിരച്ചിറയില്‍ ആണ് ഈ സംഘം രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനം ആരംഭിച്ചത്.ഇപ്പോള്‍ സംഘത്തിന് പന്ത്രണ്ടര കോടി രൂപയുടെ ബാധ്യതയും എട്ടു കോടി മുപ്പത്തി ഒന്ന് ലക്ഷത്തിന്റെ ആസ്തിയും ഉള്ളപ്പോള്‍ നാല് കോടി മുപ്പതു ലക്ഷം രൂപയുടെ സാമ്പത്തിക ശോഷണം നടന്നിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.  ഒരു പ്രിന്റിംഗ് യുണിറ്റും, രണ്ട് ഓഫ്സെറ്റ് പ്രസ്സും, ബയന്റിംഗ് യുണിറ്റും, ബുക്ക്‌ ഡിപ്പോ, നീതി സ്റ്റോര്‍,ശാന്തിഗിരി ആയൂര്‍വേദ ഉല്‍പ്പന്ന വില്പന ശാല  തുടങ്ങിയവയും സംഘം നടത്തുന്നു. പട്ടികജാതി പട്ടികവര്‍ഗങ്ങളുടെ ഉന്നമനത്തിനു വേണ്ടിയുള്ള സംഘത്തില്‍ പട്ടികജാതി പട്ടികവര്‍ഗ ജീവനക്കാര്‍ നാമമാത്രം ആണെന്ന് പറയുന്നു.കൂടാതെ ചിട്ടികളുടെ പേരിലും തട്ടിപ്പ്‌ നടന്നു എന്ന് പറയപ്പെടുന്നു.എന്നാല്‍ ഈ റിപ്പോര്‍ട്ട് ഏകപക്ഷീയമായി തയ്യാറാക്കിയത് ആണെന്നും യാതൊരുവിധ തട്ടിപ്പും നടന്നിട്ടില്ല എന്നും കഴിഞ്ഞ ഭരണസമിതിയുടെ കെടുകാര്യസ്ഥത മൂലം ചിട്ടി പിടിച്ചവര്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പണം തിരികെ അടക്കാതെ ഇരുന്നപ്പോള്‍ അന്നത്തെ ഭരണസമിതിയെ പിരിച്ചു വിടുകയും ഇപ്പോള്‍ ഉള്ള ഭരണസമിതിയെ തെരഞ്ഞെടുക്കുക ആയിരുന്നുവെന്നും പുതിയ  ഭരണസമിതി വായ്പാ കുടിശ്ശിക പണം തിരികെ പിടിക്കുവാന്‍ വേണ്ട നടപടികളുമായി മുന്നോട്ടു പോകുകയും കൂടാതെ മുന്‍ ഭരണസമിതി കാലത്ത് ജീവനക്കാരെ നിയമിക്കുന്നതിനു കോഴ വാങ്ങിയവര്‍ കുടുങ്ങും എന്ന നിലയില്‍ കാര്യങ്ങള്‍ എത്തി എന്നും  ഇതില്‍ വിറളി പൂണ്ട ചില തല്‍പരകക്ഷികള്‍ എതിര്‍പ്പുമായും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു രംഗത്ത്‌ വരികയും അതിന്റെ പരിണിത ഫലമായി ആണ് പരാതി നല്‍കിയത് ഇത് കേരളത്തിലെ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുവാന്‍ വേണ്ടിയുള്ള കുല്‍സിത ശ്രമത്തിന്റെ ഭാഗം ആണെന്ന് പ്രസിഡന്റ് പ്രഭാ പ്രസാദും, സെക്രട്ടറി ബാലചന്ദ്രനും പുനലൂര്‍ ന്യുസിനോട് പറഞ്ഞു .
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.