
പത്തനാപുരം: കുന്നിക്കോട് | വിളക്കുടിയിൽ തീപിടുത്തം കംപ്യൂട്ടർ സെന്റർ പൂർണ്ണമായി കത്തിനശിച്ചു.സമീപ കടകളിലേക്ക് തീ പടരാതിരുന്നത് വൻ ദുരന്തം ഒഴിവായി.പോസ്റ്റ് ഓഫീസ് പ്രവൃത്തിക്കുന്ന കെട്ടിടത്തിനോട് ചേർന്നുള്ള വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനാണ് തീ പിടിച്ചത്.രാവിലെ ആറ് മണിയോടെയാണ് സംഭവം. സ്ഥാപനത്തിനുള്ളിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ ഫയർഫോഴ്‌സിലും പൊലീസിലും വിവരം അറിയിക്കുകയായിരുന്നു.പത്തനാപുരം പുനലുർ ഫയർഫോഴ്‌സിലെ രണ്ട് യൂണിറ്റും നാട്ടുകാരും ചേർന്ന് തീ നിയന്ത്രിച്ചതിനാൽ സമീപത്തെ തുണിക്കട പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലേക്ക് തീ പടർന്നുണ്ടാകുന്ന നഷ്ടം ഒഴിവായി. സ്ഥാപനത്തിലുണ്ടായിരുന്ന കംമ്പ്യൂട്ടർ. ഫോട്ടോസ്റ്റാറ്റ് മിഷ്യൻ ഉൾപ്പടെ ഉപകരണങ്ങൾ പൂർണ്ണമായി കത്തി നശിച്ചു.അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായും. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാകാമെന്നും പൊലിസ് പറഞ്ഞു.. കുന്നിക്കോട് എസ്.ഐ ഗോപകുമാറിന്റെ നേതൃത്യത്തിൽ സ്ഥാപനത്തിൽ എത്തി പരിശോധന നടത്തി കോസടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ