''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വിളക്കുവെട്ടം രജീഷിന്റെ മരണത്തിലെ ദുരൂഹത 12 പേർ യു.എ.ഇ പോലീസ് കസ്റ്റഡിയിൽ


പുനലൂർ: ഷാർജയിൽ കഴിഞ്ഞ 20 ന് കാറിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കാണപ്പെട്ട മലയാള യുവാവിന്റെ മരണത്തിലുള്ള അന്വേഷണം യു.എ.ഇ പോലീസ് ഏറ്റെടുത്തു. കൊലപാതകമാണെന്നുള്ള നിഗമനത്തിൽ രജീഷിന്റ സഹപ്രവർത്തകരായ 12 പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരുന്നു.മരണത്തിലുള്ള ദുരൂഹത നീക്കണമെന്നും
മൃതദേഹം അനന്തര നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുന്നതിനുമായി എൻ.കെ.പ്രേമചന്ദ്രൻ എം.പി.കേന്ദ്ര വിദേശമന്ത്രാലയവുമായും വിദേശ എംബസിയോടും ആവശ്യപ്പെട്ടു. രണ്ടു ദിവസത്തിനുള്ളിൽ സംഭവത്തിന്റെ നിജസ്ഥിതി അറിയാമെന്നും പഴുതുകളടച്ചുള്ള ശാസ്ത്രീയമായ അന്വേഷണമാണ് നടക്കുന്നതെന്നും എം.പി. പറഞ്ഞു.പുനലൂർ വിളക്കുവെട്ടം കല്ലാറിൽ രഘുനാഥൻ പിള്ളയുടെ മകനാണ് 26 കാരനായ രജീഷ് കഴിഞ്ഞ 20 നു രാവിലേയാണ് രജീഷിനെ കാറിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ സഹപ്രവർത്തകർ കണ്ടെത്തിയത്.
തൊട്ടുതലേ ദിവസം ബുധനാഴ്ച രജീഷ് ജോലി കഴിഞ്ഞ് താമസിക്കുന്ന മുറിയിൽ വന്നിട്ട് രാത്രിയിൽ  പുറത്തേക്കു പോയി. രാവിലെ ജോലിക്ക്‌ പോകണ്ട സമയത്ത് കൂട്ടുകാരുടെ അന്വേഷണത്തിലാണ് കാറിനുള്ളിൽ നെഞ്ചിൽ തുളച്ചു കയറിയ കത്തിയുമായി മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. രജീഷ് ജോലി ചെയ്യുന്ന കമ്പനി അധികൃതർ ദുബായ് പോലീസിൽ കൊടുത്ത വിവരങ്ങളിൽ ആത്മഹത്യയാണെന്നു സൂചിപ്പിച്ചിരുന്നു.മരണ വിവരമറിഞ്ഞ് വിദേശത്തു ജോലി ചെയ്യുന്ന രജീഷിന്റെ സഹോദരന്റെ പരാതിയെ തുടർന്ന് ദുബായിലുള്ള ഇന്ത്യൻ എംബസ്സി ഇടപ്പെട്ടാണ് അന്വേഷണം ഊർജിതപ്പെടുത്തിയത് 19 ന് രാത്രി രജീഷ് വീട്ടിലേക്ക് വിളിച്ച് ജനുവരി ഒന്നിനു നാട്ടിലെത്തുമെന്നറിയിച്ചിരുന്നതായി പിതാവ് രഘുനാഥപിള്ള പറഞ്ഞു. മരിക്കുന്നതിന് രണ്ടു മണിക്കൂർ മുൻപ് കമ്പനിയുടെ മനേജർ എന്നു പരിചയപ്പെടുത്തി ഒരാൾ വിളിച്ച് 2 4 ലക്ഷം രൂപാ ആവശ്യപ്പെട്ടതായി രജീഷിന്റെ ഭാര്യ സനൂജ്യ പറഞ്ഞു. കമ്പനിയിലേക്കു 24 ലക്ഷം രജീഷ്  നല്കാനുണ്ടെന്നും അതുവീട്ടിൽ നിന്നും നല്കണമെന്നുമാണ് അയാൾ സൂചിപ്പിച്ചത്.  പണം ശരിയായിട്ടുണ്ടോ എന്നു വീണ്ടും വീണ്ടും വിളിച്ചു ചോദിച്ചതായും തുടർന്നു താൻ ഫോൺ എടുക്കാൻ കൂട്ടാക്കിയില്ലെന്നും സനൂജ്യ പറഞ്ഞു. രണ്ടു മണിക്കൂർ കഴിഞ്ഞ് മറ്റൊരു ഫോൺ നമ്പരിൽ രജീഷ് കാറിനുള്ളിൽ സ്വയം കത്തി കൊണ്ടു കുത്തി മരിക്കുക ആയിരുന്നു എന്നുമുള്ള ഫോൺ സന്ദേശമാണ് വന്നതെന്നു സനൂജ്യ പറഞ്ഞു.എന്നാൽ കഴിഞ്ഞ 15 മാസമായി രജീഷ് നാട്ടിലേക്കു പണമയച്ചിട്ടില്ല എന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്.
കഴിഞ്ഞ എട്ടുവർഷമായി രജീഷ് റാസൽഖൈമയിലെ പ്രശസ്തമായ ഭക്ഷ്യധാന്യ വിതരണ ക്കമ്പനിയിലെ സെയിൽസ്മാൻ കം ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. രണ്ടര വർഷം മുൻപു നാട്ടിൽ വന്ന് വിവാഹം കഴിച്ച്‌ ഇരുപത്തിയഞ്ചു ദിവസത്തിനു ശേഷം വിദേശത്തു തിരികെ പോകുകയായിരുന്നു.നാട്ടിലേക്കു തിരികെ വരാൻ ഉള്ള സന്തോഷത്തിനിടയിലായിരുന്നു ഈ ദുരന്തമുണ്ടായത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.