ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഏരൂർ പത്തടിയിൽ ഒറ്റയ്ക്ക് താമസിച്ചു വന്ന വൃദ്ധയെ രാത്രിയിൽ ആക്രമിച്ച കേസിലെ യഥാർത്ഥ പ്രതികളെ പിടിക്കണമെന്നു ആവശ്യം ശക്തമാവുന്നു


അഞ്ചൽ: ഏരൂർ പത്തടിയിൽ ഒറ്റയ്ക്ക് താമസിച്ചു വന്ന വൃദ്ധയെ രാത്രിയിൽ ആക്രമിച്ച കേസിലെ യഥാർത്ഥ പ്രതികളെ പിടിക്കണമെന്നു ആവശ്യം ശക്തമാവുന്നു.
ഏരൂരിലും പരിസര പ്രദേശങ്ങളിലും ഏരൂർ എസ്.ഐക്കെതിരെയും, നിരപരാധിയെ പ്രതിയാക്കി ജയിലിലടച്ചു കേസ് വഴി തിരിച്ചു വിടാനുള്ള പൊലീസിൻറെ നടപടിക്കെതിരെയും വിവിധ രാഷ്ട്രിയ പാർട്ടികളും, പൗരസമിതിയും സ്ഥലത്തു പോസ്റ്ററുകൾ പതിച്ചു പ്രതിഷേധവുമായി രംഗത്തു എത്തിയിരിക്കുകയാണ്. ഇതിനു പുറമെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിയുന്ന പ്രതി സംഭവ ദിവസം രാത്രിയിൽ തന്റെ കൂടെയുണ്ടായിരുന്നു എന്ന് തെളിവു സഹിതമുള്ള വീട്ടമ്മയുടെ വെളിപ്പെടുത്തൽ പോലീസിന് തലവേദനയായിരിക്കുകയാണ്. റിമാൻഡിൽ കഴിയുന്ന ഉണ്ണിയോട് എസ്.ഐക്ക് ചില അവിഹിത ബന്ധവുമായി ബന്ധപ്പെട്ട് ചില കേസുകളിൽ വൈരാഗ്യം ഉണ്ടെന്നും ആതിനാലാണ് ഉണ്ണിയെ കേസിൽ ഉൾപ്പെടുത്തിയതെന്നും കാട്ടി മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും ഉണ്ണിയുടെ ബന്ധുക്കൾ പരാതി നൽകിയിരിക്കുകയാണ്. റിമാൻഡിൽ കഴിയുന്ന ഉണ്ണി നിരപരാധിയാണെന്നും അതിനു തങ്ങളുടെ പക്കൽ തെളിവുണ്ടെന്നും ഏരൂർ എസ് .ഐ സുധീഷ് കുമാർ വൈരാഗ്യം തീർക്കുകയാണെന്നും യഥാർത്ഥ പ്രതികളെ പിടിക്കുകയോ അല്ലെങ്കിൽ അന്വേഷണം ക്രൈംബ്രാഞ്ചിനു വിടുകയോ ചെയ്യണമെന്ന് പൗരസമിതിയും,ബി.ഡി.ജെ.എസ് നേതാക്കന്മാരും ആവശ്യപ്പെടുന്നു. ഇതിനിടയിലാണ് ഉണ്ണി പത്തടിയിൽ വീട്ടമ്മക്ക് മർദ്ദനമേൽക്കുന്നതിന്റ അന്ന് രാത്രി തൻറെ കൂടെ ഉണ്ടായിരുന്നു എന്നുള്ള വെളിപ്പെടുത്തലുമായി വീട്ടമ്മ രംഗത്തെത്തിയിരിക്കുന്നത്. ഈ വെളിപ്പെടുത്തൽ പോലീസിനെ കുഴക്കിയിരിക്കുകയാണ്.ഇതിനു പുറമെ തന്നെ മനഃപൂർവം കേസിൽ ഉള്‍പെടുത്തിയതാണെന്നും ബ്രെയിൻ മാപ്പിംഗ് ഉൾപ്പടെയുള്ള സത്യം തെളിയിക്കാൻ ഏതു ശാസ്ത്രീയ പരിശോധനക്കും താൻ തയ്യാറാണെന്ന് ഉണ്ണി തന്റെ ബന്ധുക്കളെ അറിയിച്ചിരിക്കുകയാണ്. എന്നാൽ ഏരൂർ പോലീസിന്റെ ഭാഷ്യം അക്രമത്തിൽ പരിക്കേറ്റ് സ്ത്രീ നൽകിയ  മൊഴിയുടെ അടിസ്ഥാനത്തിലാണ് ഉണ്ണിയെ അറസ്റ്റ് ചെയ്തത് എന്നാണ്.എന്നാൽ ഉണ്ണിയുടെ കൂടെയുണ്ടായിരുന്ന കൂട്ടുപ്രതിയെ കുറിച്ചും പോലീസിന് യാതൊരു തുമ്പും ഇതുവരെ ലഭിച്ചിട്ടില്ല. വരും ദിവസങ്ങളിൽ സ്ഥലത്ത് ആക്ഷൻ കൗൺസിൽ രൂപികരിച്ചു പോലീസ് സ്റ്റേഷൻ മാർച്ചുൾപ്പടെയുള്ള പ്രധിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സംഘടനാനേതാക്കൾ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.