ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് നിർധന കുടുംബത്തിലെ യുവാവ് സുമനസ്സുകളിൽ നിന്നും ചികിത്സ സഹായം തേടുന്നു


അഞ്ചൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് നിർധന  കുടുംബത്തിലെ യുവാവ് സുമനസ്സുകളിൽ നിന്നും ചികിത്സ സഹായം തേടുന്നു .അഞ്ചൽ വടമൺ ജഗാഷ് മൻസിലിൽ  ജസ്നയുടെ ഭർത്താവ് സജീവ് (37 ) ആണ്  സുമനസ്സുകളിൽ നിന്നും ചികിത്സ സഹായം തേടുന്നത് .സജീവ് കഴിഞ്ഞ എട്ടുമാസമായി ഇരുവൃക്കയ്ക്കും രോഗം ബാധിച്ച ചികിത്സയിലാണ് . ഇരുവൃക്കയും  തകരാറിലായതോടെ കൂലിപ്പണിക്ക്  പോകാൻ കഴിയാതെ  ദുരിതത്തിലാണു. ഭാര്യ പിതാവ് ജലാലുദ്ദീൻ   വൃക്ക നൽകാമെന്ന് സമ്മതിച്ചു. പക്ഷെ  ശസ്ത്രക്രിയ നടത്താൻ എട്ട് ലക്ഷത്തോളം രൂപ വേണ്ടിവരും .ഈ സാഹചര്യത്തിലാണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് സുമനസ്സുകളുടെ സഹായം തേടുന്നത്.  ഈ ഭാരിച്ച തുക കണ്ടെത്താൻ കഴിയാതെ പകച്ച് നിൽക്കുകയാണ്  സജീവും കുടുംബവും .സുമനസ്സുകള്ക്ക് സഹായം എത്തിക്കുന്നതിന് വേണ്ടി കൊട്ടാരക്കര ഇന്ത്യൻ ഓവർസീസ് ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൌണ്ട് നമ്പര്‍ 320 801 000 000 745 ഐ.എഫ്.എസ്‌.സി കോഡ് നമ്പർ IOBA0003208. ഫോൺ 97473 19774

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.