
അഞ്ചല്‍:അഗസ്ത്യക്കോട് ശ്രീ ശ്രീമഹാദേവർ ക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്തു.കശുവണ്ടി കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുജാചന്ദ്ര ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിലാണ് അഗസ്ത്യക്കോട് ക്ഷേത്രം റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചത്.കൊല്ലം ജില്ലാ പഞ്ചായത്തിൽനിന്നു 25 ലക്ഷം രൂപയും അഞ്ചൽ ഗ്രാമപഞ്ചായത്തിലെ ഏഴരലക്ഷം രൂപയും, അഞ്ചൽ ബ്ലോക്കു പഞ്ചായത്തിൽ നിന്നു അഞ്ചുലക്ഷം രൂപയും ചിലവഴിച്ചാണ് റോഡിന്റെ നിർമാണം പൂർത്തീകരിച്ചത്. പ്രദേശവാസികൾ ഒറ്റക്കെട്ടായി അവരുടെ ഭൂമി ഈ റോഡ് നിർമ്മാണത്തിനു വേണ്ടി വിട്ടു കൊടുക്കുകയും ചെയ്തു. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് അഗസ്ത്യക്കോട് ക്ഷേത്രത്തിലേക്കുള്ള 3 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ക്ഷേത്രം റോഡ് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത്. പ്രദേശവാസികൾ റോഡു ഉത്ഘാടനതിനോടനുബന്ധിച്ചു മധുര വിതരണവും നടത്തി. റോഡിൻറെ ഉദ്ഘാടന പൊതുയോഗത്തിൽ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജു സുരേഷ്, ജില്ലാപഞ്ചായത്തംഗം സരോജ ദേവി, അഞ്ചൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബി.വൈ വർഗീസ്,ബ്ലോക്ക് മെമ്പർ പ്രശാന്ത്, ജനപ്രതിനിധികളായ വി.എസ് ഷിജു, വി നന്ദകുമാർ, അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ