
പത്തനാപുരം:അയ്യൻകാളി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിലെ കൊമേഴ്സ് അസോസിയേഷൻ പ്രോഗ്രാം 'കോമേഴ്സിയോ 2019' തിരുവനന്തപുരം ചാന്ദ് അക്കാദമി ഡയറക്ടർ ഡോക്ടർ കെ ജി ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ മൃദുല നായർ ബി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സുനിൽ ദാസ്, ഡോക്ടർ അശ്വിനി എസ് പി, സോനു ഡേവിഡ് എന്നിവർ സംസാരിച്ചു.തുടർന്ന് നടന്ന ടെക്നിക്കൽ സെഷനിൽ ഡോക്ടർ കെ ജി ചന്ദ്രശേഖരൻ നായർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഉച്ചക്ക് നടന്ന മോക്ക് ബാങ്കിംഗ് ഓപ്പറേഷൻ ഉദ്ഘാടനം പിറവന്തൂർ സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ മാനേജർ ശ്രീ ജോഷി തോമസ് നിർവഹിച്ചു. ദൈനംദിന ബാങ്കിംഗ് പ്രവർത്തനത്തെ സംബന്ധിച്ച വിദ്യാർത്ഥികളുടെ ഡെമോ ബാങ്കിംഗ് പ്രോഗ്രാമിന് മിഴിവേകി. യോഗത്തിൽ സന്തോഷ് ടി ആർ, ശാന്തി ജി നായർ എന്നിവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ