ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ചാലിയക്കര അമ്പിക്കോണം തോട്ടില്‍ വീണ്‌ അവശ നിലയിലായ മ്ലാവിനെ ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല


പുനലൂര്‍: ചാലിയക്കര അമ്പിക്കോണം തോട്ടില്‍ വീണ്‌ അവശ നിലയിലായ മ്ലാവിന്‌ വനം വകുപ്പ്‌ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശനിയാഴ്‌ച രാവിലെ 10-നോടെയാണ്‌ ചാലിയക്കര അമ്പിക്കോണം തോട്ടില്‍ മ്ലാവിനെ പരുക്കുകളോടെ കണ്ടെത്തിയത്‌.
വെള്ളം കുടിക്കുവാനെത്തിയ മ്ലാവ്‌ തോടിന്റെ തിട്ടയില്‍ നിന്നും താഴെ വീണാണ്‌ പരുക്കേറ്റത്‌. മൂന്ന് വയസോളം വരുന്ന മ്ലാവ്‌ അവശ നിലയിലായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച്‌ അമ്പനാട്‌ ഡെപ്യൂട്ടി റെയിഞ്ച്‌ ഓഫീസര്‍ ദിലീപിന്റെ നേതൃത്വത്തില്‍ വനം വകുപ്പ്‌ ഉദ്യോഗസ്‌ഥ സംഘം സ്‌ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ മ്ലാവിനെ പിടികൂടി അമ്പനാട്‌ മോഡല്‍ ഫോറസ്‌റ്റ് സ്റ്റേഷനില്‍ എത്തിച്ചു.
കറവൂര്‍ മൃഗാശുപത്രിയിലെ ഡോക്‌ടറെത്തി നടത്തിയ പ്രാഥമിക പരിശോധനയില്‍ ദേഹത്ത്‌ പരുക്കുകളും ചതവുകളും ദേഹമാസകലം ചെള്ളും,പുഴുവിനെയും കണ്ടെത്തി.
തുടര്‍ന്ന്‌ ട്രിപ്പും മരുന്നുകളും നല്‍കി ചികിത്സ ആരംഭിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ ചത്തു. പത്തനാപുരം റെയിഞ്ചാഫീസര്‍ പ്രസന്നകുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്‌ഥരെത്തി വനം വകുപ്പ്‌ നിയമ പ്രകാരമുള്ള മേല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മറവ്‌ ചെയ്‌തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.