
അഞ്ചല്‍:നിർത്തിയിട്ടിരുന്ന ഓട്ടോ അഞ്ചൽ ടൗണിൽ കൂടി തനിയെ നൂറു മീറ്ററോളം ഓടി പരിഭ്രാന്തി പരത്തി. നിരവധി പേർക്ക് നിസ്സാര പരിക്കും നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനവും ഇടിച്ചു തെറിപ്പിച്ചു. ഇന്ന് രാവിലെ പകൽ പതിനൊന്ന് മണിയോടെയാണ് സംഭവം.
അഞ്ചൽ ആര്.ഓ ജംഗ്ഷന് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോ 100 മീറ്ററോളം റോഡിനു കുറുകെ തലങ്ങും വിലങ്ങും ഓടി പരിഭ്രാന്ത്രി പരത്തി. കാല് നടയാത്രക്കാരായ 3 പേർക്ക് നിസ്സാരമായ പരിക്കേൽക്കുകയും നിർത്തിയിട്ടിരുന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു. എതിരെ വന്ന വാഹനങ്ങളും മറ്റും ഓട്ടോയുടെ വരവു കണ്ട് മറ്റു വാഹനങ്ങൾ ഒഴിച്ചു മാറ്റിയതു വലിയ അപകടം ഒഴിവായി. അഞ്ചൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ