
അഞ്ചൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വ്യാപകമായ രീതിയിൽ കുന്നിടിക്കുന്നത് പോലീസിന്റെ ഒത്താശയോടെന്നു ആക്ഷേപം.ആക്ഷേപത്തെ തുടർന്ന് ടിപ്പറും ജെ.സി.ബിയും പോലീസ് പിടിച്ചെടുത്തു.സ്കൂൾ ടൈമിലും അല്ലാതെയും അഞ്ചലും പരിസരത്തും ടിപ്പറുകൾ മണ്ണുമായി പായുന്നത് സ്ഥിരം കാഴ്ചയാണെന്നത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.അഞ്ചൽ പോലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥരുമായി മണ്ണ് മാഫിയ രഹസ്യ ബന്ധമുണ്ടാക്കി വ്യാപകമായി കുന്നിടിക്കുന്നു എന്ന ആക്ഷേപം നാട്ടിൽ പ്രചരിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിൽ കരുകോൺ കുട്ടിനാട് ഭാഗത്തുനിന്ന് ടിപ്പറും പ്രവർത്തിച്ചുകൊണ്ടിരുന്ന ജെസിബിയും പിടികൂടുകയായിരുന്നു.
അഞ്ചൽ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ ജിയോളജിക്കൽ വകുപ്പിന് കൈമാറി മേൽ നടപടികൾ സ്വീകരിച്ചു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ