ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സ്കൂൾ വിദ്യാർത്ഥിനിയെ അശ്ലീല വീഡിയോ കാട്ടി പീഡിപ്പിക്കാൻ ശ്രമം ഓട്ടോ ഡ്രൈവറെ അറസ്റ്റു ചെയ്തു


അഞ്ചല്‍:അഞ്ചലിലെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിനിയായ 12 വയസ്സുകാരിയെ അശ്ലീല വീഡിയോ കാട്ടി പീഡിപ്പിക്കാൻ ശ്രമം.ഓട്ടോ ഡ്രൈവറെ അറസ്റ്റു ചെയ്തു
അഞ്ചൽ: പ്രായപൂർത്തിയാകാത്ത  സ്കൂൾ വിദ്യാർത്ഥിനിയെ അശ്ലീല വീഡിയോ കാട്ടി പീഡിപ്പിക്കാൻ ശ്രമിച്ചതായി കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസ്. പെൺകുട്ടിയെ സ്കൂളിൽ കൊണ്ടുപോകുന്ന വാഹനത്തിലെ ഓട്ടോറിക്ഷ ഡ്രൈവറാണ്  പ്രതി. ഇതു മായി ബന്ധപ്പെട്ട് ഏരൂർ പള്ളിക്കിഴക്കതിൽ വീട്ടിൽ താജുദ്ദീനെ (58) അഞ്ചൽ പൊലീസ് ഇൻസ്പെക്ടർ ടി.സതികുമാറിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു.അഞ്ചലിലെ സ്വകാര്യ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ അഗ്ലീല വീഡിയോ ദൃശ്യങ്ങൾ കാട്ടിയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത് .
പെൺകുട്ടിയെ സ്ഥിരമായി സ്കൂളിൽ കൊണ്ടു പോകുന്ന  ഓട്ടോറിക്ഷയുടെ ഡ്രൈവറാണ്  പ്രതി.ഏരൂർ നെട്ടയം രാമഭദ്രൻ വധക്കേസിലെ പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവിന്റെ പിതാവാണ് പ്രതി.അഞ്ചൽ പോലീസ് കേസ് ഒതുക്കി തീർക്കാൻ ശ്രമമെന്നു ആക്ഷേപം.കുട്ടി കുറച്ചു ദിവസ്സങ്ങളായി വിഷാദത്തിലായിരുന്നു, ടീച്ചർ വിവരം തിരക്കിയപ്പോൾ ആണ് സംഭവം കുട്ടി ടീച്ചറിനോട് പറയുന്നത്. ഇതിനെ തുടർന്ന് ടീച്ചർ പോലീസിൽ അറിയിപ്പിക്കുകയായിരുന്നു. പോലീസ് പ്രതിയെ രക്ഷപെടുത്താൻ ശ്രമം നടത്തിയിരുന്നു എന്ന് ആരോപണം ഉണ്ട്.
7ക്ലാസ്സ്‌ വിദ്ധാർഥിനിക്കു പ്രേമം ഉണ്ടായിരുന്നു അത് എതിർത്തതിനാണു കേസ് നൽകിയതെന്ന് വരുത്തി തീർക്കാൻ പോലീസ് ഭാഗത്ത് നിന്നും ശ്രമമുണ്ടായത്രേ. 
കൂടാതെ 4 മണിക്കൂറുകളോളം കുട്ടിയെ സ്റ്റേഷനിൽ സ്കൂള്‍ യൂണിഫോമിൽ ഇരുത്തി ബുദ്ധിമുട്ടിച്ചതിനു ശേഷമാണ് 164 കൊടുക്കാൻ മജിസ്‌ട്രേറ്റിന്റെ മുന്നിലേക്ക്‌ കുട്ടിയെ കൊണ്ടുപോകാന്‍ പോലീസ്‌ തയ്യാര്‍ ആയത്. പ്രതിയുടെ ദൃശ്യങ്ങള്‍ എടുക്കുവാന്‍ പോലീസ്‌ മാധ്യമപ്രവര്‍ത്തകരെ അനുവദിച്ചില്ല.പ്രതിയുടെ ദൃശ്യങ്ങള്‍ എടുക്കുവാന്‍ പോലീസ്‌ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കാതെ ഇരുന്നത് ചില ബാഹ്യ ശക്തികളുടെ ഇടപെടല്‍ മൂലം ആണെന്ന് പരക്കെ ആക്ഷേപം ഉണ്ട്.
കേസ് ഒതുക്കിത്തീർക്കാൻ പൊലീസ് ശ്രമിക്കുന്നതറിഞ്ഞ് പെൺകുട്ടിയുടെ ബന്ധുക്കൾ ഉന്നത പൊലീസധികൃതർക്ക് പരാതി നൽകിയതിനെത്തുടർന്നാണ് അഞ്ചൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.കൂടുതൽ പരിശോധിച്ചതിനു ശേഷം  പോക്സോ ഉള്പെടുതാണോയെന്ന് തീരുമാനിക്കുമെന്ന് അഞ്ചൽ സി.ഐ ടി സതികുമാർ പറഞ്ഞു. പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.