ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സി.പി.എം -സി.പി.ഐ ഭരണം നടത്തുന്ന അറക്കൽ സർവീസ് സഹകരണ ബാങ്കിലേക്ക് സി.പി.ഐയുടെ പ്രതിഷേധ മാർച്ച്


സി.പി.എം -സിപിഐ  ഭരണം നടത്തുന്ന അറക്കൽ  സർവീസ് സഹകരണ ബാങ്കിലേക്ക് സി.പി.ഐയുടെ പ്രതിഷേധ മാർച്ച്.മുന്നണി മര്യാദകൾക്ക് വിരുദ്ധമായി സി.പി.എം പ്രവർത്തിക്കുന്നുവെന്നും എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി കൊണ്ട് നിയമനങ്ങൾ നടത്തിയ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ടു കൊണ്ടുമാണ് സി.പി.ഐ മാർച്ചു സംഘടിപ്പിച്ചത്.മാർച്ചു  അറക്കൽ ദേവി ക്ഷേത്രത്തിന്റെ സമീപത്തു നിന്നാരംഭിച്ചു ബാങ്കിന്റെ മുന്നിൽ പോലീസ് തടഞ്ഞു.സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം കെ.എസ് ജോസ് മാർച്ചിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. ബാങ്ക് ബോർഡ്‌ മെമ്പർ ജയപ്രസാദ് അധ്യക്ഷത വഹിച്ചു
അറയ്ക്കൽ സർവീസ് സഹകരണ ബാങ്കിലെ പ്രസിഡണ്ടായി തെരഞ്ഞെടുത്ത ആൾ സി.പി.എമ്മുകാർക്ക് സഹകരണ  സംഘങ്ങളിലെ കുലപതിയായി തോന്നാം എന്നാൽ  സി.പി.ഐക്കു നിലവിലെ പ്രസിഡന്റ് സഹകരണ സംഘങ്ങൾ തകർക്കാനുള്ള കൊലപതി ആയിട്ടാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.സഹകരണ സംഘത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഏറ്റവും കുറച്ച് ഭൂരിപക്ഷം വാങ്ങി നേടിയ ആളാണ് ഇപ്പോൾ ബാങ്ക് പ്രസിഡന്റായി ഇരിക്കുന്നയാളെന്നും സി.പി.ഐ പറഞ്ഞു.
അറക്കൽ തടിക്കാട് മേഖലകളിൽ   സി.പി.ഐ-സി.പി.എം  ഭിന്നത മറനീക്കി പുറത്തേക്കു വന്നതിന്റെ  തെളിവാണ് സി.പി.എമ്മിനെതിരെയും സി.പി.എം അഞ്ചൽ ഏരിയാ കമ്മിറ്റി സെക്രട്ടറിക്കെതിരെയും ആരോപണങ്ങളുമായി സി.പി.ഐ രംഗത്തെത്തിയത്.സി.പി.എം  ഏരിയ കമ്മിറ്റി സെക്രട്ടറിമുന്നണി മര്യാദകൾ പാലിക്കാതെ ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കുന്നതിൽ  സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം കെ.സി ജോസ് ശക്തമായ ഭാഷയിൽ പ്രതിഷേധമറിയിച്ചു.
സി.പി.എം ഒന്നോർത്തു മുന്നോട്ടു പോകുന്നത് നല്ലതായിരിക്കുമെന്ന് പല സ്ഥലങ്ങളിലും  പഞ്ചായത്തുകളിലും മറ്റും ഭരണം കയ്യാളുന്നത് സി.പി.ഐയുടെ ഒറ്റ ആശ്രയത്തിൽ ആണെന്നും സി.പി.ഐ ഓർമിപ്പിച്ചു.  
സി.പി.ഐ നേതാക്കളായ ലിജുജമാൽ , തടിക്കാട് എം സജാദ്, സുധീർ, ജയശ്രീ തുടങ്ങിയവർ മാർച്ചിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.