ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അഞ്ചലിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവ അധ്യാപകന് ദാരുണ അന്ത്യം


അഞ്ചലിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവ അധ്യാപകന് ദാരുണ അന്ത്യം.ചണ്ണപ്പേട്ട മാർത്തോമ്മാ സ്കൂളിലെ അധ്യാപകനായ ആദർശ് (22) ആണ് വാഹനാപകടത്തിൽ മരണപ്പെട്ടത്.മരണപെട്ട ആദർശ് അഞ്ചൽ പെരുങ്ങള്ളൂർ സ്വദേശിയാണ്.അഞ്ചൽ പുത്തയം  ജംഗ്ഷനു സമീപം സ്വകാര്യ ബസ്സും ഇരുചക്രവാഹനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കടക്കൽ നിന്നും അഞ്ചിലേക്ക് വരികയായിരുന്ന ടിന്റു  ട്രാവൽസ് എന്ന ബസ്സും ചണ്ണപ്പേട്ടയിലേക്ക്   പോവുകയായിരുന്ന ഇരുചക്ര വാഹനവുമാണ്  കൂട്ടിയിടിച്ചത്. ഇരുചക്ര വാഹനത്തിന്റെ പിൻഭാഗത്തു ബസ് ഇടിക്കുകയായിരുന്നു.ഉടനെ ആദർശിനെ ഗുരുതര പരിക്കുകളോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ വീട്ടിൽ നിന്നും സ്കൂളിലേക്കു പോകും വഴിയാണ് അപകടം.
ഈ വാഹനാപകടം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ അതേ സ്ഥലത്തു തന്നെ വീണ്ടും ബൈക്കും കാറും കൂട്ടിയിടിച്ചു മണലിൽപച്ച സ്വദേശികളായ രണ്ടു പേരെ സാരമായിപരുക്കുകളോടെ  മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . അഞ്ചൽ പോലീസ് അപകടത്തിനു കാരണമായ  ബസ്സിന്റെ ഡ്രൈവറെ  അറസ്റ്റ് ചെയ്തു. മേൽനടപടികൾ സ്വീകരിച്ചു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.