''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കടയ്ക്കൽ പാങ്ങലുകാട് റംലാബീവിയുടെ ഘാതകരെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു


കടയ്ക്കൽ പാങ്ങലുകാട് കൊട്ടേഷൻ സംഘം കൊലപ്പെടുത്തിയ റംലാബീവിയുടെ ഘാതകരെ  കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു.റംലാ ബീവിയുടെ ഭർത്താവായ ഷാജഹാൻ ആണ്‌ കൊട്ടെഷൻ നൽകിയത്.റംലാബീവിയുടെ ഭർത്താവ് ഷാജഹാൻ, ചടയമംഗലം പോരേടം ചരുവിള പുത്തൻ വീട്ടിൽ നവാസ്, ചടയമംഗലം റാണി മന്‍സിലിൽ അജി, കടക്കൽ പാങ്ങലുകാട് സലീന മന്‍സിൽ ഷംസീർ എന്നിവരെ യാണ് കടക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.തന്റെ സുഹൃത്തായ ഷംസീർ  മുഖാന്തരം ചടയമംഗലം സ്വദേശികളായ നവാസ്, അജി എന്നിവർക്കു കൊട്ടെഷൻ നൽകുകയായിരുന്നു.നിലമേലിലെ ഹോട്ടലിൽ വെച്ചാണ് കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നത്.കൊലപാതകത്തിനു 3 ദിവസം മുമ്പ് റംലാബീവിയുടെ വീടിന്റെ പരിസരം  സന്ദർശിച്ചു സ്ഥലത്തെ കുറിച്ച് വ്യക്തമായി മനസ്സിലാക്കിയാണ് കൃത്യം നിർവഹിച്ചിരിക്കുന്നത്.
പ്രതികൾ 4 പേരെയും സംഭവസ്ഥലത്തു കൊണ്ടു വന്നു തെളിവെടുപ്പ് നടത്തി.സ്ഥലത്തു ജനം തടിച്ചു കൂടിയതു പ്രതികളെ പുറത്തിറക്കാൻ പോലീസിന് വളരെ പാടുപെടേണ്ടിവന്നു.സ്ത്രീകൾ ഉൾപ്പടെയുള്ള ജനക്കൂട്ടം പ്രതികളെ കയ്യേറ്റം ചെയ്യാൻ മുതിർന്നെങ്കിലും പോലീസ് ഇടപെട്ടു തടയുകയായിരുന്നു.പ്രതികൾ ബൈക്കിൽ എത്തിയാണ് കൊലപാതകം നിർവഹിച്ചത്.റംലാ ബീവിയുടെ വീടിനു മുന്നിൽ നിന്നും അല്പം മാറി പ്രതികളിൽ ഒരാളായ അജി ബൈക്ക് നിർത്തുകയും കതകു തള്ളിത്തുറന്ന് നവാസ് മുളകു പൊടി മുഖത്ത് എറിഞ്ഞു കത്തി കൊണ്ട് മുതുകത്തും മുഖത്തും കുത്തുകയായിരുന്നു.. കൃത്യം നിര്‍വഹിച്ചതിനു ശേഷം പുറത്തു സ്റ്റാർട്ട്‌ ചെയ്തു നിന്ന അജിയുടെ ബൈക്കിൽ കേറി അക്രമികൾ രക്ഷപെട്ടു.സംഭവം നടന്ന സമയം പ്രതികളായ ഷാജഹാനും, ഷംസീറും നാട്ടുകാരോടപ്പം ഒന്നും അറിയാതെ നിൽക്കുകയും ചെയ്തു.കൊലപാതകം കഴിഞ്ഞ്  അടുത്ത ദിവസം രാവിലെ ഇടനിലക്കാരനായ ഷംസീർ കൊട്ടെഷൻ സംഘത്തിന് 45,000 രൂപ കൈമാറുകയും ചെയ്തു.സംഭവം നടന്ന രാത്രി റംലാബീവിയുടെ ഭർത്താവായ ഷാജഹാനെ പോലീസ് കസ്റ്റഡിയിൽ എടുത്തു കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നാണ് കൊട്ടെഷൻ വിവരവും പ്രതികളെ കുറിച്ചുള്ള വിവരവും പോലീസിന് ലഭിക്കുന്നത്. പ്രതികളുടെ വീടുകളിൽ നിന്നാണ് അവരെ അറസ്റ്റ് ചെയ്തത്. കൊട്ടെഷൻ തുക കൂടുതൽ ആണോ എന്നറിയാൻ ഷാജഹാന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചു വരുകയാണെന്നു കൊട്ടാരക്കര റൂറൽ എസ്.പി  കെ.ജി  സൈമൺ പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി കോടതി പ്രതികളെ റിമാൻഡ് ചെയ്തു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.