
പത്തനാപുരം: പിറവന്തൂര്‍ ചാച്ചിപ്പുന്ന പിറമലയില് ഗുണ്ടാസംഘം വീടുകയറി മര്‍ദിച്ചതായി പരാതി.ചുടുകട്ട വീട്ടിലേക്ക് എറിയുകയും വീട്ടില്‍ കയറി ഗൃഹനാഥയെയും മക്കളെയും മര്‍ദിച്ച സംഘം സാധനങ്ങള്‍ വലിച്ചെറിയുകയും കുടിവെള്ള പൈപ്പ് അടക്കമുള്ളവ നശിപ്പിക്കുകയും വടിയും ആയുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതായും പരാതിയുണ്ട്.
പിറമലയില് രാധികാ ഭവനില്‍ ബാഹുലേയന്റെ വീട്ടിലാണ് ഏഴു പേരടങ്ങുന്ന സംഘം ആക്രമണം നടത്തിയത്. ഇവരുടെ വീടിനോട് ചേര്‍ന്ന വസ്തുവിന്റെ പേരില്‍ അയല്‍വാസികള്‍ തമ്മില്‍ വളരെ നാളുകള്‍ ആയി അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കെയാണ് അയല്‍വാസിയുടെ ബന്ധുക്കള്‍ എന്ന് കരുതുന്നവര്‍ ഇവരെ ആക്രമിച്ചത്.
ബാഹുലേയന്റെ ഭാര്യ രാധാമണി, മക്കളായ ഹരിലാല്‍, രാധിക എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പരുക്കേറ്റ ഇവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. പത്തനാപുരം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ