ചിലവ് കുറഞ്ഞ മുട്ടു മാറ്റിവെക്കൽ ശസ്ത്രക്രിയ പുനലൂർ താലൂക്ക് ആശുപത്രിയിൽ വിജയകരമായി


പുനലൂര്‍:കേരളത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ നിലയിലുള്ള മുട്ടു മാറ്റിവെക്കൽ ശസ്ത്രക്രിയ പുനലൂർ താലൂക്ക് ആശുപത്രിയിൽ സി.എം.ഓ ആയ ഡോക്ടർ അൻവർ അബ്ദുൽഖാദറിന്റെ നേതൃത്വത്തില്‍ വിജയകരമായി നടത്തി. ഏകദേശം ഒരു ലക്ഷം രൂപ മുതല്‍ മൂന്നു ലക്ഷം രൂപ വരെ സ്വകാര്യ ആശുപത്രികളില്‍ ചെലവുള്ള മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ഡോക്ടറുടെ നേതൃത്വത്തിൽ 58,000 രൂപയ്ക്ക് ഓപ്പറേഷൻ നടത്തിയത്.പുനലൂർ താലൂക്ക് ആശുപത്രിയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി അണിയിച്ചു കൊണ്ട് ആരോഗ്യ രംഗത്ത് ഒരുപടി കൂടി കടന്നിരിക്കുകയാണ്.മുട്ട് മാറ്റിവെക്കല്‍ ചികില്‍സക്ക് പണമില്ലാതെ ബുദ്ധിമുട്ടിയ ഇളമ്പല്‍ സ്വദേശി കുഞ്ഞുമോള്‍ക്ക് ആണ് വളരെ ചിലവു കുറഞ്ഞ നിലയിൽ കോര്‍പ്പറേറ്റ് ഹോസ്പിറ്റലുകളില്‍ ഉപയോഗിക്കുന്ന നിലയില്‍ ഉന്നത ഗുണനിലവാരമുള്ള സർജിക്കൽ മെറ്റീരിയൽസ് ഉപയോഗിച്ച് ആണ് സര്‍ജറി നടത്തിയത്.പുനലൂർ താലൂക്ക് ആശുപത്രിയിലെ ഓർത്തോപീഡിയാക്ക് സർജനായ ഡോക്ടർ അൻവർ അബ്ദുൽഖാദർ ആണ് അതിസങ്കീർണമായ ഓപ്പറേഷൻ വിജയകരമായി നടത്തിയത്.ഇത് വരെയും സാധാരണക്കാരന് അപ്രാപ്യമായ നിലയില്‍ ചെലവ് കൂടിയ സര്‍ജറി ആയിരുന്നു മുട്ടുമാറ്റിവക്കല്‍.അങ്ങനെയുള്ള സാഹചര്യത്തിലാണ് ഡോക്ടർ അൻവർ അബ്ദുൽഖാദറിന്റെ നേതൃത്വത്തിലുള്ള ചെലവ് ചുരുക്കിയുള്ള ശസ്ത്രക്രിയ വിജയകരമായത്.മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ ചെലവ് കുറഞ്ഞത്  സാധാരണക്കാര്‍ക്ക് പുത്തന്‍ പ്രതീക്ഷ നല്‍കുന്നു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.