ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഗാന്ധിജിയെ കൊന്ന ഗോഡ്സെയെ ദൈവമായി ആരാധിക്കുന്ന സംഘടനകളാണ് ആര്‍.എസ്.എസും സംഘപരിവാർ പ്രസ്ഥാനങ്ങളുമെന്നു കാനം രാജേന്ദ്രൻ


അഞ്ചല്‍:ഗാന്ധിജിയെ കൊന്ന ഗോഡ്സെയെ ദൈവമായി ആരാധിക്കുന്ന സംഘടനകളാണ് ആര്‍.എസ്.എസും സംഘപരിവാർ പ്രസ്ഥാനങ്ങളുമെന്നു കാനം രാജേന്ദ്രൻ.
എ.ഐ.വൈ.എഫിന്റെ അറുപതാം വാർഷിക ആഘോഷങ്ങളുടെ കൊല്ലം ജില്ലാ തല  ഉദ്ഘാടനം നടത്തി കടയ്ക്കലിൽ സംസാരിക്കവേയാണ് സി.പി.ഐ ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ ഇക്കാര്യം പറഞ്ഞത്.

കർഷകർക്ക് 6000 രൂപയാണ് ബഡ്ജറ്റിൽ മോഡി സർക്കാർ വകയിരുത്തിയിരിക്കുന്നത് അതായത് ഒരു കുടുംബത്തിന് പ്രതിദിനം 17 രൂപ അഞ്ചു  അംഗങ്ങൾ ഉള്ള കുടുംബത്തിൽ് ഒരാളിന്   മൂന്നര രൂപയോളം .മൂന്നര രൂപ കൊണ്ട് ഒരാളിന് ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിയുമോ. അധികാര സ്ഥാപനങ്ങളിൽ മുഴുവൻ സംഘപരിവാറിനെയും വിശ്വഹിന്ദുപരിഷത്തുകാരെയും ഒക്കെ തിരുകി കയറ്റി അവയെല്ലാം നശിപ്പിച്ചു കൊണ്ടിരിക്കുന്ന നടപടിയാണ് മോഡിയുടേത് എന്നും അദ്ദേഹം വിമർശിച്ചു.
ഗാന്ധിജിയെ പോലെയുള്ള ചരിത്ര പുരുഷന്മാരെ സമൂഹത്തിനു മുന്നിൽ താറടിച്ചു കാണിക്കുകയും ഗോഡ്സെയെ പോലെയുള്ളവരെ ദൈവമായി വാഴ്ത്തുകയും ചെയ്യുന്ന മോഡിയുടെ അനുയായികൾ രാജ്യത്തെ  എങ്ങോട്ടാണ് കൊണ്ടു പോകുന്നതെന്ന് ചിന്തിക്കണമെന്നു അദ്ദേഹം പറഞ്ഞു.യുവജന പ്രസ്താനങ്ങൾ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്നപ്പോൾ  പല കോണിൽ നിന്നും പല രീതിയിലുള്ള എതിർപ്പുകൾ ഉണ്ടായി. അതിനെല്ലാം അതിജീവിച്ചാണ്  എ.ഐ.വൈ.എഫ് എന്ന പ്രസ്ഥാനം രൂപീകരിച്ചത്  ആറു പതിറ്റാണ്ടുമുമ്പ് എ.ഐ.വൈ.എഫ് എന്ന പ്രസ്ഥാനം രൂപംകൊണ്ടതിനു ശേഷം 18 വയസ്സ് തികഞ്ഞവർക്ക് രാജ്യത്തു വോട്ടവകാശം കൊണ്ടുവരുവാൻ കഴിഞ്ഞു.അതുപോലെ തൊഴിലില്ലാത്തവർക്ക് തൊഴിലില്ലാ വേതനം സർക്കാരിനെക്കൊണ്ട് കൊടുപ്പിക്കുവാനും എ.ഐ.വൈ.എഫ് എന്ന യുവജന സംഘടനക്ക് കഴിഞ്ഞിട്ടുണ്ട് തുടർന്നിങ്ങോട്ട് ഇന്ത്യൻ രാഷ്ട്രീയ രംഗത്ത് വിപ്ലവകരമായ മാറ്റത്തിനാണ് എ.ഐ.വൈ.എഫ് എന്ന പ്രസ്ഥാനം തുടക്കംകുറിച്ചതെന്നു കാനം പറഞ്ഞു. ന്യൂസ്‌ ബ്യുറോ കടക്കല്‍

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.