ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കടയ്ക്കൽ പാങ്ങലുകാട് സ്വാദേശിനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.നാല് പേര്‍ പോലീസ്‌ കസ്റ്റഡിയില്‍


കടയ്ക്കൽ പാങ്ങലുകാട് സ്വാദേശിനി കൊല്ലപ്പെട്ട നിലയിൽ.ഇന്നലെ രാത്രി 9;30 ഓടെയാണ്  സംഭവം.തലക്കും, ശരീരത്തിന്റെ മുതുകു ഭാഗത്തു ആഴത്തിൽ കത്തി കൊണ്ടുള്ള മുറിവേറ്റാണ് മരണം സംഭവിച്ചിരിക്കുന്നത്.പാങ്ങലുകാട്‌ റാഫി മൻസിലിൽ റംല ബീവിയാണ് കൊല്ലപ്പെട്ടത്.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ  ബൈക്കിലെത്തിയ രണ്ടു പേരാണ് കൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. വീട്ടിനുള്ളിൽ കുട്ടികൾക്ക് ആഹാരം കൊടുത്തു കൊണ്ടിരുന്ന സ്ത്രീയെ പിന്നിൽനിന്ന് എത്തി പിടിച്ച് കുനിച്ച് നിർത്തി പിൻ ഭാഗത്താണ് കുത്തിയതായാണ് ദൃക്സാക്ഷിയായ മകൻ പോലീസിനോട് പറഞ്ഞത്. അതുപോലെ  മുളകുപൊടി കണ്ണിലെറിഞതായും കുട്ടികൾ പറയുന്നു.ഭർത്താവ് ഷാജഹാനുമായി വര്‍ഷങ്ങളായി പിണങ്ങി താമസിക്കുകയാണ് കൊല്ലപ്പെട്ട റംലാബീവി. ഇന്നലെ ഉച്ചയോടുകൂടി റംല ബീവിയുടെ ഫോണിൽ വീട്ടിൽ പ്ലംബിങ് ജോലികൾ ഉണ്ടോ എന്ന് അറിയുന്നതിന് വേണ്ടി ഒരു കോൾ വന്നിരുന്നു. എന്നാൽ അവർ വീട്ടില്‍ പ്ലംബിങ് ജോലികൾ ഒന്നുമില്ല എന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ വീണ്ടും ഇതേ ഫോണിൽ പ്ലംബിങ് ജോലികൾ ഉണ്ടോ എന്ന് ചോദിച്ചു കൊണ്ട് വീണ്ടും ഫോണ്‍ വന്നു ഇത് സംബന്ധിച്ച് ബന്ധുക്കൾ പോലീസിന് രാവിലെ വിവരം നൽകുകയും വിളിച്ച നമ്പർ പോലീസിന് കൈമാറുകയും ചെയ്തു. ഇതിൽ പ്രകാരം പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
ആസൂത്രിതമായി ഉള്ള കൊലപാതകമാണെന്നും കൊട്ടേഷൻ സംഘമാണ് ഇതിന് പിന്നിലുള്ളത് എന്നും കൊട്ടാരക്കര റൂറൽ എസ്.പി കെ.ജി സൈമൺ പറഞ്ഞു. ഭർത്താവ് ഷാജഹാൻ 45,000 രൂപയ്ക്കു ചടയമംഗലം, പോരേടം സ്വാദേശികളായ നിഷാദ്, അജി എന്നിവർക്ക് ക്വട്ടെഷൻ നൽകുകയായിരുന്നു.ഇതിനു വേണ്ടി പണം നല്‍കിയ ആളാണ് പോരേടം സ്വാദേശികളായ നിഷാദ്, അജി എന്നിവരെ പരിചയപ്പെടുത്തിയത്.തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത് എന്ന് പറയുന്നു. വഴിവിട്ട ജീവിതത്തിൽ വഴി വിട്ട രീതിയിൽ ജീവിക്കുന്നു എന്ന സംശയത്തിലാണ് ഭർത്താവ് ഷാജഹാൻ ക്വട്ടെഷൻ നൽകിയത്. പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കേസിൽ ഭർത്താവ് ഷാജഹാൻ ഉൾപ്പടെ 3 പേരാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. കൊട്ടാരക്കര റൂറൽ എസ്.പി കെ.ജി സൈമൺ, പുനലൂർ ഡി.വൈ.എസ്.പി സതീഷ്‌കുമാർ, കടക്കൽ സി.ഐ പ്രദീപ്, കടക്കൽ എസ്.ഐ സജു തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമാർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.