ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കടയ്ക്കൽ ഗ്രാമപഞ്ചായത്തിന് 2019-20 സാമ്പത്തിക വർഷത്തെ പൊതു ബജറ്റ് അവതരിപ്പിച്ചു.


കടയ്ക്കൽ ഗ്രാമപഞ്ചായത്തിന് 2019 20 സാമ്പത്തിക വർഷത്തെ പൊതു ബജറ്റ് അവതരിപ്പിച്ചു.
ബജറ്റ്  പ്രകാരം 34 കോടി 64 ലക്ഷത്തി 82 ആയിരത്തി 773 രൂപ വരവും 34 കോടി 30 ലക്ഷത്തിന് 32 415 രൂപ ചിലവും 34 ലക്ഷത്തി 50358 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ്.കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആർ എസ് ബിജു അവതരിപ്പിച്ച ബജറ്റിലാണ് ഇക്കാര്യം പറഞ്ഞത്.കടയ്ക്കൽ പഞ്ചായത്തിനെ സമസ്ത മേഖലകൾക്കും തുല്യ പ്രാധാന്യം നല്കി കൊണ്ട്, വ്യക്തികളുടെ വരുമാന വർദ്ധനയ്ക്ക്, ജീവിത ഗുണനിലവാരം വർദ്ധനയ്ക്കും ഊന്നൽ നൽകുന്ന സമഗ്ര ബജറ്റാണ് അവതരിപ്പിച്ചത്.കേരള സർക്കാർ കേരളത്തിലെ സമഗ്ര വികസനത്തിന് വിഭാവനം ചെയ്തിട്ടുള്ള ഹരിത കേരളം സമ്പൂർണ ഭവനപദ്ധതി ലൈഫ് മിഷൻ പൊതുവിദ്യാഭ്യാസ സംരക്ഷണ പരിപാടി ആരോഗ്യ മേഖലയുടെ സമഗ്ര വികസനം എന്നീ മേഖലകളുടെ കുടിവെള്ള പദ്ധതികൾ കാർഷികമേഖല  മൃഗസംരക്ഷണം മാലിന്യസംസ്കരണം  എന്നിവയ്ക്ക് മുൻഗണന നൽകുന്നു.ഇതോടൊപ്പം 2019 ,20 വർഷത്തെ കേരള സംസ്ഥാന ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുള്ള മാറ്റിടാൻ പാറ ടൂറിസം പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങളുടെ ചെലവുകൾക്കായി ബഡ്ജറ്റിൽ തുക വകയിരുത്തിയിരിക്കുന്നത് ലഭൃമായ വിഭവശേഷി ഉപയോഗിച്ച്  പഞ്ചായത്ത് വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി കടയ്ക്കൽ ഗ്രമപഞ്ചായത്ത് ഈ ബഡ്ജറ്റ്  ലക്ഷ്യമിടുന്നു. കേരള സർക്കാരിൻറെ ബഡ്ജറ്റ് പ്രകാരം ലഭ്യമാകുന്ന ജനറൽ പർപ്പസ് ഫണ്ട് രണ്ടുകോടി 28 ലക്ഷം രൂപ പ്ലാൻ ഫണ്ട് രണ്ടു കോടി 99 ലക്ഷം രൂപ പട്ടികജാതി വികസന ഫണ്ട് 89 ലക്ഷം രൂപ ധനകാര്യകമ്മീഷൻ ഗ്രാൻഡ് ഒരു കോടി 32 ലക്ഷം രൂപ റോഡ് റോഡിതര ആസ്തികളുടെ മെയ്റ്റൻസ് ഫണ്ട് ഒരു കോടി 73 ലക്ഷം രൂപ പഞ്ചായത്ത് നികുതി നികുതിയിതര വരുമാനം ഒരുകോടി 13 ലക്ഷം രൂപ തൊഴിലുറപ്പ് പദ്ധതി പ്രകാരം ലഭിക്കുന്ന അഞ്ചുകോടി രൂപ ധനകാര്യസ്ഥാപനങ്ങളിൽ നിന്നുള്ള വായ്പ അഞ്ചുകോടി രൂപ ജില്ലാ പഞ്ചായത്തിൽ നിന്നുള്ള വിഹിതം 57 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തിൽ നിന്നുള്ള വിഹിതം 79 ലക്ഷം രൂപ ഗുണഭോക്തൃ വിഹിതം സംസ്ഥാനാ വിഷ്കൃത പദ്ധതികൾ കേന്ദ്രാവിഷ്കൃത പദ്ധതികൾ മുതലായവ പ്രകാരം ഏകദേശം 9.3 8 കോടി രൂപ.കിഫ്ബി മുഖേന നിർമ്മാണത്തിന് ലഭ്യമാകുന്ന മൂന്നുകോടി 50 ലക്ഷം രൂപ എന്നിങ്ങനെയാണ് ഈ ബഡ്ജറ്റ് പ്രകാരം 2019, 20 സാമ്പത്തിക വർഷം കടക്കൽ ഗ്രാമപഞ്ചായത്ത് പ്രതീക്ഷിക്കുന്ന വരുമാനം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.