ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കടയ്ക്കൽ ചിതറയില്‍ വികലാംഗനായ പ്രാദേശിക ചാനൽ ക്യാമറാമാനെതീരെ വധശ്രമത്തിൽ പോലീസ് പ്രതികളെ സംരക്ഷിക്കുന്നു എന്ന ആരോപണം


കടയ്ക്കൽ ചിതറയില്‍ വികലാംഗനായ പ്രാദേശിക ചാനൽ ക്യാമറാമാനെതീരെ  നടന്ന വധശ്രമത്തിൽ പോലീസ് പ്രതികളെ പിടിക്കാതെ പ്രതികളെ സംരക്ഷിക്കുന്നു എന്ന ആരോപണം. ഏതാനും ദിവസങ്ങൾക്കു മുമ്പ് വാർത്ത എടുക്കണമെന്ന് പറഞ്ഞ് പ്രാദേശിക ചാനൽ ക്യാമറാമാനെ വിളിച്ചു വരുത്തുകയും കാറിലെത്തിയ അഞ്ചു പേരടങ്ങുന്ന ഗുണ്ടാസംഘം ക്യാമറാമാനെ കമ്പിപ്പാര ഉപയോഗിച്ച് മറ്റും മർദ്ദിക്കുകയായിരുന്നു.മുൻവൈരാഗ്യമാണ്‌ മർദ്ദനത്തിന് കാരണം.മർദ്ദനത്തിൽ ഗുരുതരമായ പരിക്കേറ്റ ക്യാമറാമാൻ അനന്തനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.വ്യക്തമായി  അഞ്ചു പേരുടെയും പേരും അക്രമത്തിനു ഉപയോഗിച്ചു വാഹനത്തിന്റെ നമ്പർ സഹിതം നൽകിയിട്ടും കടയ്ക്കൽ പോലീസ് ഇതു വരെ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല.മർദ്ദനത്തിൽ പരിക്കേറ്റ അനന്തന്റെ മൊഴിയെടുത്തതല്ലാതെ സംഭവ സ്ഥലത്ത് പോവുകയോ പ്രതികളെ കുറിച്ച് അന്വേഷിക്കാനോ പോലീസ് തയ്യാറായിട്ടില്ല.കൂടാതെ പ്രതികൾ അഞ്ചു പേരിൽ നിന്ന് രണ്ടുപേരെ ഒഴിവാക്കാനുള്ള് ശ്രമവും പോലീസിന്റെ ഭാഗത്ത് നിന്ന് നടന്നു വരുന്നു. കൂടാതെ ബാക്കി ഉള്ളവര്‍ക്ക് നിസ്സാര വകുപ്പ് ചുമത്താനും ഉള്ള നീക്കമാണ് പോലീസ്‌ നടത്തുന്നത് എന്ന് ആരോപണം ഉണ്ട്.
രാഷ്ട്രീയത്തിന്റെ  അതിപ്രസരം കാരണം പോക്സോ കേസ് ഉൾപ്പെടെയുള്ള പല കേസുകളിൽ പോലും കടയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നീതി കിട്ടാതെ പാവങ്ങൾ ദുരിതമനുഭവിക്കുന്ന സാഹചര്യമാണുള്ളതെന്ന് ആരോപണം ഉയർന്നിരിക്കുകയാണ്.
മാധ്യമ പ്രവർത്തകനെതിരെ നടന്ന അക്രമത്തിൽ പോലീസ് പ്രതികളെ പിടിക്കാതെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ വരും ദിവസങ്ങളിൽ മാധ്യമ പ്രവർത്തകർക്ക് ശക്തമായ പ്രതിഷേധവുമായി രംഗത്തു വരേണ്ടി വരുമെന്നു കേരള പത്രപ്രവർത്തക അസോസിയേഷൻ കൊല്ലം ജില്ലാ വൈസ് പ്രസിഡണ്ട് ഷാനവാസ് കടക്കൽ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.