
കടക്കല്‍: ചിതറയിൽ പ്രാദേശികചാനൽ ക്യാമറമാനെതിരെ വധശ്രമം.വാർത്തയെടുക്കാൻ ഉണ്ടെന്നു പറഞ്ഞു മൊബൈൽ ഫോണിൽ വിളിച്ചു വരുത്തിയാണ് ആക്രമണം നടന്നത്. ചിതറ സ്വദേശി ആനന്ദനു നേരെയാണ് ആക്രമണം നടന്നത്. ബൈക്കിൽ വരുകയായിരുന്ന ക്യാമറമാനെ കാറിൽ എത്തിയ നാൽവർ സംഘം ബൈക്കിൽ നിന്ന് ചവിട്ടി വീഴ്ത്തുകയും തുടര്‍ന്ന് കമ്പിപ്പാര കൊണ്ട് ആനന്ദനെ അടിക്കുകയും കൂടാതെ ടു വീലർ അടിച്ചു തകര്‍ക്കുകയും ചെയ്തു. മർദ്ദനത്തിൽ ഗുരുതരമായി പരുക്കു പറ്റിയ ആനന്ദനെ കടക്കൽ താലുക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുൻവൈരാഗ്യമാണ് ആക്രമത്തിന് പിന്നിൽ എന്ന് കടക്കൽ പോലീസ് പറഞ്ഞു. പ്രതികൾക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ