
18 വയസുകാരിയായ ദളിത് പെൺകുട്ടിയെ പ്രണയംനടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പോലീസ് പിടിയിൽ.കടക്കൽ ചരിപ്പറമ്പ് മുണ്ടുമൺകരിക്കത്തിൽ വീട്ടിൽ ശ്രീലാലിനെയാണ് അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിരയായ കുട്ടി പ്ലസ് ടു സേ പരീക്ഷ എഴുതിയതിന് ശേഷം വീട്ടിലേക്കു പോകാൻ നിൽക്കുന്ന സമയത്തു കുട്ടിയെ അനുനയിപ്പിച്ച് ശ്രീലാൽ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ചരിപ്പറമ്പിൽ ആളൊഴിഞ്ഞ വീട്ടിൽ കുട്ടിയെ താമസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. അടുത്ത ദിവസം കുട്ടിയെ അഞ്ചൽ ടൗണിൽ ഉപേക്ഷിച്ച് ശ്രീലാൽ കടന്നു കളയുകയും ചെയ്തു.കുട്ടിയെ കാണാനില്ലെന്ന് കാട്ടി കുട്ടിയുടെ വീട്ടുകാർ അഞ്ചൽ പോലീസിൽ പരാതി നൽകിയിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിൽ നിന്നുമാണ് പീഡന വിവരം പുറത്തറിയുന്നത്. കഴിഞ്ഞ ആറു മാസമായി കുട്ടിയുമായി ഫോണിൽ രഹസ്യ ബന്ധമുണ്ടായിരുന്നു എന്നും വിവാഹം കഴിക്കാമെന്ന് പറഞ്ഞ് അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നും കുട്ടി പോലീസിന് മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ അഞ്ചൽ സി.ഐ സതികുമാർ, എസ്.ഐ അശോകൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോലീസ് ശ്രീലാലിനെ തേടിയെത്തുന്നതറിഞ്ഞു ശ്രീലാൽ മറ്റൊരു വീട്ടിൽ അഭയം തേടിയിരുന്നു അവിടുന്നാണ് അഞ്ചൽ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത്.അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി, കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
ജോയി കൃപ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ