
പുനലൂര്‍:കെ.എസ്.ആര്.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ചു രണ്ടു പേര്‍ക്ക് പരുക്ക്.പുനലൂർ നിന്നു തെങ്കാശിക്കു പോയ കെ.എസ്.ആര്.ടി.സി ബസും പുനലുരെക്കു വന്ന സജി മോന് എന്നയാളിന്റെ ഉടമസ്ഥതയില്‍ ഉള്ള KL-25-L-4912 എന്ന ഓട്ടോ റിക്ഷയും തമ്മിൽ ആണ് അപകടം ഉണ്ടായത്.ഓട്ടോറിക്ഷ തെറ്റായ ദിശയില്‍ വന്നതാണ് അപകടകാരണം എന്ന് ദൃക്സാക്ഷികള്‍ പറയുന്നു.ഓട്ടോറിക്ഷ യാത്രക്കാരിയായ സ്ത്രീക്കുകാലിന് ഒടിവുണ്ട്, ഓട്ടോ ഡ്രൈവര്‍ക്കും പരുക്കേറ്റതായി അറിയുന്നു.ഓട്ടോ യാത്രക്കാരിയായ സ്ത്രീയെ പുനലൂർ താലൂക്കാശുപത്രിയിൽ പ്രാഥമിക ചികില്‍സ നല്കിയ ശേഷം തിരുവന്തപുരം മെഡിക്കല്‍ കോളെജിലേക്ക് കൊണ്ട് പോയി.മറ്റുള്ളവരുടെ പരിക്ക് ഗുരുതരം അല്ലെന്നു അറിയുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ