
പുനലൂർ : നഗരസഭയിലെ കലയനാട് വാർഡിൽ അർബൻ പ്രാഥമികാരോഗ്യകേന്ദ്രം വരുന്നു. ദേശീയ ആരോഗ്യ മിഷനാണ് പ്രാഥമികാരോഗ്യകേന്ദ്രം അനുവദിച്ചത്.ഡോക്ടർ, സ്റ്റാഫ് നഴ്സുമാർ, ഇതര ജീവനക്കാർ, ഫാർമസി, ലബോറട്ടറി സൗകര്യങ്ങളോടെയാകും പ്രാഥമികാരോഗ്യകേന്ദ്രം പ്രവർത്തിക്കുക. ഇതിനായി സ്ഥലവും സൗകര്യങ്ങളും നഗരസഭ ഒരുക്കുമെന്ന് ചെയർമാൻ എം.എ.രാജഗോപാൽ അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ