
അഞ്ചല്:കാസർകോട് നടന്ന സംഭവം ദാരുണമായി പോയെന്നും സി.പി.എം പ്രവർത്തകർ അക്രമത്തിൽ ഏർപ്പെടുകയാണെങ്കിൽ അതിനു ഉത്തരവാദിത്വം സി.പി.എം ഏറ്റെടുക്കില്ല എന്നും കോടതി നിർദ്ദേശപ്രകാരം അക്രമം നടത്തുന്നവർ തന്നെ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും കോടിയേരി ബാലകൃഷ്ണൻ.കേരള സംരക്ഷണ യാത്രക്ക് അഞ്ചലിൽ നൽകിയ സ്വീകരണത്തിനു മറുപടി പ്രസ്സംഗത്തിൽ ആണ് സി.പി.എം പ്രവർത്തകർക്ക് മുന്നറീപ്പു നൽകിയത്.ബാലകൃഷ്ണൻ നയിക്കുന്ന കേരളയാത്രയ്ക്ക് അഞ്ചൽ പനച്ചവിളയിൽ വച്ച് സ്വീകരണം നൽകി റെഡ് വാളന്റിറേസിന്റെയും ബാന്റുമേളത്തിന്ടെയും അകമ്പടിയോടുകൂടി സ്വീകരണ സ്ഥലമായ അഞ്ചൽ പ്രൈവറ്റ് ബസ് ചാനലിലേക്ക് തുറന്ന വാഹനത്തിൽ പ്രവർത്തകർ സ്വീകരിച്ചുകൊണ്ട് വന്നു.തുടർന്ന് നടന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു.
പുനലൂർ നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ആയിരക്കണക്കിന് പ്രവർത്തകരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘമാണ് കേരളാ സംരക്ഷണ യാത്രയെ സ്വീകരിക്കാൻ അഞ്ചൽ പ്രൈവറ്റ് ബസ്റ്റാൻഡിൽ ഒരുക്കിയിരുന്ന വേദിയിൽ എത്തിച്ചേർന്നിരുന്നത്. വരുന്ന തിരഞ്ഞെടുപ്പിൽ മതേതരത്വം ഉയർത്തിപ്പിടിക്കുവാൻ വേണ്ടി താഴെത്തട്ടിലുള്ള പ്രവർത്തകർ ദിവസം ഒരു മണിക്കൂറെങ്കിലും കണ്ടെത്തി പ്രവർത്തിക്കണമെന്നും പ്രവർത്തകർക്ക് ആഹ്വാനം നൽകിക്കൊണ്ടാണ് കൊടിയേരി ബാലകൃഷ്ണൻ പ്രസംഗം അവസാനിപ്പിച്ചത്
സമ്മേളനത്തിൽ എൽ.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ: എൻ അനിരുദ്ധൻ, സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ, ദേശീയ കൗൺസിലംഗം ജെ ചിഞ്ചു റാണി, സംസ്ഥാന കൗൺസിൽ അംഗം ഡോ ആർ ലതാദേവി, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എം സലിം, കെ.സി ജോസ്, , സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ എൻ ബാലഗോപാൽ, കെ സോമപ്രസാദ് എം.പി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ രാജഗോപാൽ, ബി രാഘവൻ, കെ വരദരാജൻ, ജില്ലാ സെക്രട്ടറി എസ് സുദേവൻ സി.പി.ഐ അഞ്ചൽ മണ്ഡലം സെക്രട്ടറി ലിജു ജമാൽ തുടങ്ങിയവർ സംസാരിച്ചു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ