
പുനലൂർ ടി.ബി ജംഗ്ഷന് സമീപം നഗരസഭ സ്ഥാപിച്ചിരുന്ന കുടിവെള്ള സംഭരണി അധികൃതരുടെ മൗന സമ്മതത്തോടെ മാറ്റാനുള്ള സ്വകാര്യ ബാറിന്റെ നീക്കത്തെ യൂത്ത് കോൺഗ്രസ്സും പ്രദേശവാസികളും ചേർന്ന് തടഞ്ഞു;പുനലൂർ ടി.ബി ജംഗ്ഷനിലെ സ്വകാര്യ ബാര്‍ ഹോട്ടലിന്റെ പരസ്യ ബോർഡ് മറയുന്നു എന്ന കാരണത്താൽ കുടിവെള്ള സംവിധാനം തൊഴിലാളികളെ നിർത്തി സ്വയം അഴിച്ചു മാറ്റാനുള്ള ശ്രമമാണ് യൂത്ത് കോൺഗ്രസ് തടഞ്ഞത്.
ഇത് സ്ഥാപിച്ച നാൾ മുതൽ മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ടായിരുന്നു എന്നും ഒടുവിൽ സ്വയം മാറ്റി സ്ഥാപിക്കാൻ മൗനാനുവാദം നൽകി നഗരസഭയുടെ മുതലുകളുടെ ഉടമസ്ഥാഅവകാശം സ്വകാര്യ ബാർ മുതാളിമാർക്ക് നഗരസഭ തീറെഴുതി കൊടുത്ത അവസ്ഥയാണ് നിലവിലെന്നും പിന്നിൽ സമ്പത്തിക ഇടപാടുകൾ നടന്നതായി സംശയിക്കുന്നതായും യൂത്ത് കോൺഗ്രസ് നേതാവ് മുഹമ്മദ് റാഫി പ്രതികരിച്ചു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ