
കുളത്തുപ്പുഴ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് അവതരണം തടസ്സപ്പെടുത്തുകയും അവതരിപ്പിച്ചു കൊണ്ടിരുന്ന ബഡ്ജറ്റ് വലിച്ചു കീറുകയും ബഡ്ജറ്റ് അവതരണ യോഗത്തിൽ കയ്യാങ്കളി കാട്ടിയ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റു കൂടിയായ ഗ്രാമപഞ്ചായത്തംഗം സി. സുഭിലാഷ് കുമാറിനെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലൈലാബീവി യോഗത്തിൽ നിന്നു പുറത്താക്കി. കയ്യാങ്കളി കാട്ടി പുറത്തു പോകാൻ വിസമ്മതിച്ചപ്പോൾ പ്രസിഡന്റ് പൊലീസിനെ വിളിച്ചു. പോലീസ് എത്തുന്നതിനു തൊട്ടുമുമ്പേ ഗ്രാമ പഞ്ചായത്തംഗം ഹാളിൽ നിന്ന് പുറത്തിറങ്ങി സ്ഥലംവിട്ടു.കോൺഗ്രസ് അഞ്ചൽ ബ്ലോക്ക് കമ്മിറ്റി അംഗത്തിന്റെ പിന്തുണയോടെ ഇടതുപക്ഷമാണ് പഞ്ചായത്തു ഭരിക്കുന്നത്. കോൺഗ്രസിലെ സാബു എബ്രഹാമാണ് പഞ്ചായത്തു വൈസ് പ്രസിഡന്റ്.
സി.പി.എം പ്രവർത്തകരാൽ കാസർകോട് കൊല ചെയ്യപ്പെട്ട 2 യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ രക്തത്തിൽ ചവിട്ടി നിന്നു കൊണ്ടാണ് സി.പി.എമ്മുമായി ചേർന്ന് നിന്ന് ബഡ്ജറ്റ് അവതരിപ്പിക്കുന്നത് എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.വനിതാമതിലിൽ പങ്കെടുത്തതിന് കോൺഗ്രസിൽ നിന്ന് പുറത്താക്കിയ തിങ്കൾകരിക്കം പഞ്ചായത്ത് അംഗം സുഭിലാഷ്കുമാറാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.ബഡ്ജറ്റ് അവതരിപ്പിക്കാൻ തുടങ്ങിയപ്പോൾ തന്നെ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു വേണ്ടി മുദ്രാവാക്യം വിളിയുമായി പഞ്ചായത്തംഗം നടുത്തളത്തിൽ ഇറങ്ങി.എന്നാൽ ഇത് വകവെക്കാതെ വൈസ് പ്രസിഡന്റ് സാബു ഏബ്രഹാം ബഡ്ജറ്റ് അവതരണം തുടർന്നു ഇതിൽ പ്രകോപിതനായ പഞ്ചായത്തു അംഗം അവതരിപ്പിച്ചു കൊണ്ടിരുന്ന ബഡ്ജറ്റ് കടന്നു പിടിച്ചു വലിച്ചു കീറുകയായിരുന്നു.ഇതിനെ തുടർന്ന് പഞ്ചായത്തംഗങ്ങൾ തമ്മിൽ കയ്യാങ്കളി നടന്നു. കുളത്തുപ്പുഴ പോലീസിനെ വിവരം അറിയിച്ചു പോലീസ് എത്തുന്നതിനു തൊട്ടു മുമ്പേ പഞ്ചായത്തംഗം ഹാളിൽ നിന്ന് പുറത്തു പോയി.സഭാ നടപടികൾ തടസ്സപ്പെടുത്തിയതിന് പഞ്ചായത്ത് അംഗത്തെ സസ്പെൻസ് ചെയ്തതായി കാണിച്ചു നോട്ടീസും പതിച്ചു.
പോലീസിന്റെ സംരക്ഷണയിൽ ബഡ്ജറ്റ് അവതരണം നടന്നു. കുളത്തുപ്പുഴ പോലീസ് പഞ്ചായത്ത് അംഗത്തിനെതിരെ കേസെടുത്തു.എന്നാൽ മുല്ലപ്പള്ളി രാമചന്ദ്രൻ കാസർകോട് കൊല്ലപ്പെട്ട പ്രവർത്തകരുടെ വീട്ടിൽ പോയി കണ്ണീരൊഴുക്കിയതിനു ആത്മാർത്ഥമുണ്ടെങ്കിൽ സി.പി.എമ്മു മായി ചേർന്ന് ഭരണം നടത്തുന്ന കോൺഗ്രസ് നേതാവിനെതിരെ നടപടിയെടുക്കണമെന്ന് സസ്പെൻഷനിലായ പഞ്ചായത്ത് അംഗം ആവശ്യപ്പെട്ടു
കുളത്തുപ്പുഴ പഞ്ചായത്തിൽ 20 വാർഡുള്ളതിൽ 10 എണ്ണം സി.പി.എം, 9 കോൺഗ്രസ്, 1 സ്വാതന്ത്രൻ. കോൺഗ്രസ് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചു സ്വാതന്ത്രനായിട്ടാണ് നിലവിലെ വൈസ് പ്രസിഡന്റായ സാബു ഏബ്രഹാം വിജയിച്ചത്.
സി.പി.എമ്മിനു പിന്തുണ നല്കിയതോടെ വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചു.എന്നാൽ ഇലക്ഷൻ കഴിഞ്ഞ അന്നു മുതൽ കോൺഗ്രസ് നേതൃനിരയിൽ നിന്ന് പ്രവർത്തിക്കുന്നയാളും അഞ്ചൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയിലെ അംഗവും കൂടിയാണ് ഇടതുപക്ഷത്തിന് പിന്തുണ നൽകുന്ന സാബു ഏബ്രഹാം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ