
അഞ്ചല്‍:കോട്ടുക്കല്‍ ഇട്ടിവ പട്ടാണിമുക്ക് കുപ്പിവെള്ള ഫാക്ടറിയുടെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു.രണ്ട് വർഷത്തിലധികമായി പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് പണി നിർത്തി വെക്കുകയും ഹൈക്കോടതിയുടെ പ്രൊട്ടക്ഷൻ ഫാക്ടറിയുടമ ബിജു സമ്പാദിക്കുകയും ചെയ്തു .
കഴിഞ്ഞ ആഗസ്റ്റ് പതിനഞ്ചിന് കോടതി ഉത്തരവ് നടപ്പിലാക്കാൻ എത്തിയ പോലീസ് സംഘത്തെ പ്രദേശവാസികൾ തടഞ്ഞിരുന്നു ഇത് സംഘർഷത്തിൽ കലാശിച്ചിരുന്നു പോലീസുകാർക്കും സമര സമിതി പ്രവർത്തകർക്കും അന്ന് പരിക്കേറ്റിരുന്നു .അന്ന് പ്രദേശവാസികളുടെയും നാട്ടുകാരുടെയും ശക്തമായി ചെറുത്തു നിൽപ്പിനു ഒടുവിൽ ഫാക്ടറിയുടെ പണി ആരംഭിക്കുവാൻ കഴിഞ്ഞില്ല.എന്നാൽ വീണ്ടും ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് പുനലൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്ത് എത്തി സമരക്കാരുമായി സംസാരിച്ചു കോടതി ഉത്തരവ് നടപ്പിലാക്കിയെ മതിയാവു എന്ന് ഡി.വൈ.എസ്.പി സമരാനുകൂലികളെ ധരിപ്പിച്ചു.നിങ്ങൾ മറ്റൊരു കോടതി ഉത്തരവുമായി എത്തിയാൽ പോലീസ് നിങ്ങളോടൊപ്പം നിൽക്കുമെന്നും അവർക്കു ഉറപ്പു നൽകി.തുടർന്ന് സമരക്കാർ നിർമ്മാണം തടയില്ലന്ന് ഡി.വൈ.എസ്.പിയെ അറിയിച്ചു.ഇതിനെ തുടർന്ന് ഫാക്ടറിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി.ഫാക്ടറിയുടെ പ്രവർത്തനം ആരംഭിക്കാ തിരിക്കുവാനുള്ള എല്ലാ ശ്രമവും നാട്ടുകാർ നടത്തുമെന്ന് ഫാക്ടറിയുടെ പ്രവർത്തനത്തിനെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും അതിൻെറ തുടർ നടപടികൾ വരുന്ന ചൊവ്വാഴ്ച മുതൽ ഹെെക്കോടതിയിൽ ആരംഭിക്കാനിരിക്കയാണന്നു വാർഡ് മെമ്പർ ഷാഹിന അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ