
പുനലൂർ: മുനിസിപ്പൽ ചെയർമാൻ എം.എ രാജഗോപാൽ ഇന്ന് രാജിവെക്കും. ഇടതുമുന്നണി ധാരണയനുസരിച്ച് 3 വർഷം കാലാവധി പൂർത്തിയാക്കിയ സി.പി.എമ്മിലെ എം.എ രാജഗോപാൽ നഗരസഭാധ്യക്ഷ സ്ഥാനം ഇന്ന് രാജിവെക്കും. കൗൺസിൽ യോഗത്തിനു ശേഷമായിരിക്കും രാജി. കേരള കോൺഗ്രസ് 35 അംഗ കൗൺസിലില്‍ കോണ്‍ഗ്രസ് (14),സി.പി.എം ,കേരള കോണ്‍ഗ്രസ് (എം-1),കേരള കോണ്‍ഗ്രസ് (ബി-1),സി.പി.ഐ 6 എന്നിങ്ങനെ ആണ് കക്ഷിനില.പുതിയ ചെയർമാനെ തിരഞ്ഞെടുക്കുന്ന നടപടികൾ പൂർത്തീകരിക്കുന്നത് വരെ ഉപാധ്യക്ഷ സി.പി.ഐയിലെ കെ.പ്രഭ ചെയർമാന്റെ ചുമതല വഹിക്കും.സി.പി.എം അംഗം ഉപാധ്യക്ഷന്‍ ആകും. അടുത്ത ഒരു വർഷത്തേക്കാണ് സി.പി.ഐക്ക് അധ്യക്ഷ പദവി.അത് കഴിഞ്ഞു സി.പി.എമ്മിന് വീണ്ടും ചെയര്മാന് സ്ഥാനം ലഭിക്കും. പുനലൂരില്‍ വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുകയും, പുനലൂരിനെ മുന്‍നിരയില്‍ എത്തിക്കുവാനും, ഒരിക്കലും ലഭിക്കുവാന്‍ സാധ്യത ഇല്ലാതിരുന്ന ജപ്പാന് കുടിവെള്ളം പുനലൂരിന് ലഭിക്കുവാന്‍ അഹോരാത്രം ശ്രമിച്ചു ഫലപ്രാപ്തിയില്‍ എത്തിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. ഏറെ ജനപ്രീതിയുള്ള നേതാവ് ആയതിനാല്‍ അവസാനത്തെ ഒരു വർഷം സി.പി.എമ്മിന്റെ ചെയർമാൻ സ്ഥാനം വീണ്ടും എം.എ രാജഗോപാലിന് ലഭിക്കാനാണ് സാധ്യത.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ