
പുനലൂര്‍:പൊതുസമൂഹ പങ്കാളിത്വം ഇല്ലാത്തതിനാല്‍ മാലിന്യരഹിത (സീറോ വേസ്റ്റ്) നഗരസഭയായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനലൂരിലെ ജലാശയങ്ങള്‍ മാലിന്യവാഹികളാകുന്നു. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തള്ളുന്നത് പതിവാണ്. നഗരത്തെ ശുചിയാക്കുകയെന്ന ലക്ഷ്യത്തോടെ നഗരസഭ ആവിഷ്കരിച്ചു നടപ്പാക്കിയ പദ്ധതിയോട് പൊതുസമൂഹം വേണ്ടത്ര സഹകരിക്കാത്തതാണ് കാരണം.
കഴിഞ്ഞമാസം 22-ന് പുനലൂരില്‍ നടന്ന ചടങ്ങിലാണ് മന്ത്രി എ.സി.മൊയ്തീന് നഗരസഭയെ 'സീറോ വേസ്റ്റ് ' ആയി പ്രഖ്യാപിച്ചത്. ഖരമാലിന്യപരിപാലനത്തില് നടത്തിവരുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചായിരുന്നു ഇത്. ഇതിനുമുന്നോടിയായി 'പുനര്‍ജനി' പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുചീകരിച്ച വെട്ടിപ്പുഴത്തോട്ടിലാണ് ഇപ്പോള്‍ ഏറ്റവുമധികം മാലിന്യം തള്ളുന്നത്.പ്ലാസ്റ്റിക്,വ്യാപാരസ്ഥാപനങ്ങളിലെ മലിനജലം,കക്കൂസ് മാലിന്യങ്ങള്‍, ഭക്ഷണാവശിഷ്ടങ്ങള്‍, മദ്യത്തിന്റേതടക്കമുള്ള പ്ലാസ്റ്റിക് കുപ്പികള്‍,തുണികള്‍, പുനരുപയോഗിക്കാനാവാത്ത പാത്രങ്ങള്‍ തുടങ്ങിയവയാണ് ഇവയില്‍ ഏറിയപങ്കും.കൂടാതെ രാത്രികാലങ്ങളില്‍ സമീപ പ്രദേശങ്ങളിലെ ആശുപത്രികളിലെയും,മറ്റു സ്ഥാപനങ്ങളില്‍ നിന്നും കക്കൂസ് മാലിന്യം തുറന്നു വിടുമത്രേ. ആയിരക്കണക്കിന് ജനങ്ങള്‍ക്ക് കുടിവെള്ളം നല്കുന്ന കല്ലടയാറ്റില്‍ വ്യാപകമായി മാലിന്യം തള്ളുന്നതിനു പുറമേയാണിത്.തോട് മാലിനപ്പെടുത്തുന്നവരെ കണ്ടെത്തി പിഴ ഈടാക്കുമെന്ന് നഗരസഭ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതേവരെ ആര്‍ക്കെതിരേയും നടപടിയെടുത്തിട്ടുമില്ല.നഗരസഭ വെട്ടിപ്പുഴ തോടും,കല്ലട ആറിന്റെ തീരപ്രദേശങ്ങളും പരിസരങ്ങളും പരിശോധിക്കുകയും കൂടാതെ നഗരസഭ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു കുറ്റക്കാര്‍ക്ക് എതിരെ നടപടി എടുക്കുകയും കുറ്റക്കാരെ കണ്ടുപിടിച്ചു മാതൃകാപരമായി ശിക്ഷിക്കണം എന്ന ആവശ്യം ശക്തമാകുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ