*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

പ്രവാസി സുഗതന്റെ മക്കൾക്ക് വർക്‌ഷോപ്പ് തുടങ്ങുവാന്‍ അനുമതി നിഷേധിച്ചു പഞ്ചായത്ത് സെക്രട്ടറി


പുനലൂർ: ആത്മഹത്യ ചെയ്ത പ്രവാസി സുഗതന്റെ മക്കൾക്ക് വർക്‌ഷോപ്പ്  തുടങ്ങുന്നതിന് മൂന്നു ദിവസത്തിനുള്ളിൽ ലൈസൻസ് നൽകാമെന്ന വിളക്കുടി പഞ്ചായത്ത് പ്രസിഡന്റിന്റെ വാഗ്ദാനം നടക്കാതെ വന്നതോടെ സുഗതന്റെ മക്കൾ പഞ്ചായത്ത് ഓഫിസ് പടിക്കൽ കുത്തിയിരിപ്പു സമരം നടത്തി. കഴിഞ്ഞയാഴ്ച ലൈസൻസ് ലഭിച്ചില്ലെന്ന പരാതിയെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.വിജയൻ വർക്‌ഷോപ് സന്ദർശിച്ചിരുന്നു.  അടുത്തദിവസം പഞ്ചായത്ത് കമ്മിറ്റി ലൈസൻസ് നൽകാൻ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഭൂമിയെ സംബന്ധിച്ചു ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണോ അല്ലയോ എന്നതു സംബന്ധിച്ച് നിയമപരമായ വ്യക്തത വരുത്തി  ലൈസൻസ് നൽകുന്നതിന് പഞ്ചായത്ത് സെക്രട്ടറി സാവകാശം ചോദിച്ചതോടെയാണ് പ്രശ്നമായത്. ഇന്നലെ താൽക്കാലിക നമ്പർ പഞ്ചായത്തിൽ നിന്നു നൽകി. എന്നാൽ  ഇത് അവർ കൈപ്പറ്റിയില്ല. ഏതാനും ആഴ്ചകൾക്കുള്ളിൽ ലൈസൻസ് കിട്ടിയില്ലെങ്കിൽ പഞ്ചായത്ത് അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകുമോ എന്ന ആശങ്കയിൽ ലൈസൻസ് കൂടി ലഭിച്ച ശേഷമേ ലക്ഷങ്ങൾ മുടക്കി നിർമിച്ച വർക് ഷോപ് പ്രവർത്തനമാരംഭിക്കൂ എന്ന നിലപാടിലാണ് സുഗതന്റെ മക്കൾ.
ഇന്നലെ രാത്രി വൈകിയും കുത്തിയിരിപ്പ് സമരം തുടരുകയാണ് മക്കളായ സുനിലും സുജിത്തും. സമരം തുടങ്ങിയതോടെ പഞ്ചായത്ത് സെക്രട്ടറി ഓഫിസിൽ നിന്നു പുറത്തു പോവുകയും ചെയ്തു. ലൈസൻസ് ഉടൻ നൽകണമെന്നും  ഭാവിയിൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് സ്റ്റോപ്പ് മെമ്മോ നൽകില്ലെന്ന ഉറപ്പ് സെക്രട്ടറി നൽകണമെന്നുമാണ് ഇവരുടെ ആവശ്യം.  ഈ ഉറപ്പു ലഭിക്കുന്നതുവരെ പഞ്ചായത്ത് പടിക്കൽ സമരം നടത്താനാണ് ഇവരുടെ തീരുമാനം.എന്നാല്‍ വിഷയത്തില്‍ കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ജയമോഹന്‍ ഇടപെടുകയും മൂന്നു ദിവസത്തിനകം നടപടികള്‍ ഉണ്ടാക്കാം എന്ന ഉറപ്പില്‍ സുഗതന്റെ മക്കള്‍ സമരം അവസാനിപ്പിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.