
പുനലൂര്‍: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ചട്ടവിരുദ്ധമായി അജണ്ടകള്‍ പാസാക്കിയെടുക്കാന്‍ ആക്ടിംഗ് ചെയര്‍പേഴ്സണ്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങള്‍ കൗണ്‍സിലില്‍ ബഹളമുണ്ടാക്കുകയും യോഗത്തില്‍ നിന്നും വാക്കൗട്ട് നടത്തുകയും ചെയ്തു.വ്യാഴാഴ്ച 12 ഓടെ ആരംഭിച്ച കൗണ്‍സില്‍ യോഗത്തിന്റെ ഒടുവിലാണ് അജണ്ട നോട്ടീസില്‍ ഇല്ലാതിരുന്ന ആറില്‍ അധിക വിഷയങ്ങള്‍ പരിഗണനയ്ക്ക് വന്നത്. ഈ വിഷയങ്ങളെ കുറിച്ച് സപ്ലിമെന്റ് അജണ്ട നോട്ടീസ് വിതരണം ചെയ്യണമെന്നും ശേഷം അംഗങ്ങള്‍ക്ക് വിഷയം മനസിലാക്കുവാന്‍ സാവകാശം നല്‍കണമെന്നുമുള്ള ആവശ്യം യു.ഡി.എഫിലെ മുഴുവന്‍ അംഗങ്ങളും ആവശ്യപ്പെട്ടെങ്കിലും അധ്യക്ഷ ധിക്കാരപൂര്‍വമായ മറുപടിയാണ് നല്‍കിയതെന്ന് പറയുന്നു. അംഗങ്ങളെ അവഹേളിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കൂടിയായ ഗ്രേസി ജോണും അഭിപ്രായപ്പെട്ടു കൊണ്ട് യോഗഹാള്‍ വിട്ടിറങ്ങി. പ്രകോപിതയായ അധ്യക്ഷ ചട്ടങ്ങള്‍ മറികടന്ന് സപ്ലിമെന്ററി അജണ്ട നോട്ടീസ് ഇല്ലാതെ പാസാക്കുമെന്ന് വെല്ലുവിളിച്ചതോടെ യു.ഡി.എഫ് അംഗങ്ങള്‍ സപ്ലിമെന്ററി അജണ്ട പാസാക്കാന്‍ പാടില്ലെന്ന നിര്‍ദേശം സെക്രട്ടറിക്ക് നല്കിയ ശേഷം യോഗത്തില്‍ നിന്നും വാക്കൗട്ട് നടത്തി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ