ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂർ നഗരസഭയുടെ 21 മത് ചെയർമാനായി കെ. രാജശേഖരന്‍


പുനലൂർ: പുനലൂർ നഗരസഭയുടെ 21 മത് ചെയർമാനായി എൽ.ഡി.എഫിലെ കെ.രാജശേഖര ( സി.പി.ഐ) നെ (46) തെരഞ്ഞെടുത്തു. തൊളിക്കോട് വാർഡ് പ്രതിനിധിയാണ് .ഇവിടെ നിന്നും രണ്ടാം തവണയാണ് വിജയിക്കുന്നത്.ചെയര്‍മാന്‍ സ്ഥാനത്തേക്ക്‌ എൽ.ഡി.എഫിലെ കെ രാജശേഖരനും കോൺഗ്രസിലെ സഞ്ജു ബുക്കാരിയും ആണ് മല്‍സരിച്ചത്. രാജശേഖരന് 20 വോട്ടും എതിർ സ്ഥാനാർത്ഥി സഞ്ചു ബുക്കാരിക്ക് 14 വോട്ടും ലഭിച്ചു. 35 അംഗ കൗൺസിലിൽ കേളങ്കാവ് പ്രതിനിധി കനകമ്മ വിദേശത്താണ്.പുനലൂർ സെയിൽസ് ഡി.എഫ്.ഒ അനിൽ ആൻറണിയായിരുന്നു  റിട്ടേണിംഗ് ഓഫീസർ.എൽ.ഡി.എഫ് മുന്‍ധാരണ പ്രകാരം സി.പി.എമ്മിലെ എം.എ രാജഗോപാൽ  രാജിവച്ചതിനാലാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.മുന്‍  ചെയര്‍മാന്‍ എം.എ രാജഗോപാലിനെ പോലെ ഏറെ ജനപ്രീതിയുള്ള നേതാവാണ്  ആണ് പുതിയ ചെയര്‍മാനായ കെ.രാജശേഖരന്‍.
പി.എസ്.സുപാൽ,എം.എ രാജഗോപാല്‍, നെൽസൺ സെബാസ്റ്റ്യൻ,സഞ്ജു ബുക്കാരി, എസ്.ബിജു, ജോബോയി പെരേര,ഗ്രേസി ജോണ്‍, കെ.ധർമരാജൻ, സന്തോഷ് കെ.തോമസ് എന്നിവർ പുതിയ നഗരസഭാ അധ്യക്ഷനെ അഭിനന്ദിച്ചു സംസാരിച്ചു.

എ.ഐ.എസ്‌.എഫിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ രംഗപ്രവേശനം ,തുടർന്ന് എ.ഐ.വൈ.എഫിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃനിരയിലേക്ക്. ദീർഘകാലം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പുനലൂർ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറി, നിലവിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പുനലൂർ മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ.2005 ൽ പുനലൂരിലെ കോൺഗ്രസിന്റെ തലമുതിർന്ന നേതാവിനെ പരാജയപ്പെടുത്തിക്കൊണ്ട് പാർലമെന്ററി രംഗത്തേക്ക് രംഗപ്രവേശനം . 20 വർഷകാലം കോൺഗ്രസിന്റെ കുത്തക വാർഡ്‌ ആയിരുന്ന തൊളിക്കോട് വാർഡിൽ 170 വോട്ടിന്റെ അട്ടിമറി വിജയം. അദ്ദേഹത്തിന്റെ അഞ്ച് വർഷത്തെ ജനകീയ പ്രവർത്തനങ്ങളുടെ ഫലം ആയി 2010 ൽ സി.പി.ഐ സ്ഥാനാർത്ഥിയുടെ വോട്ട് വീണ്ടും വർധിച്ചു . 2015 ൽ കെ രാജശേഖരൻ വീണ്ടും സ്ഥാനാർഥി ആയപ്പോൾ 493 എന്ന റെക്കോർഡ് ഭൂരിപക്ഷത്തിൽ കെ രാജശേഖരൻ വീണ്ടും നഗരസഭാ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു.കക്ഷി രാഷ്ട്രീയ ഭേദം ഇല്ലാതെ പ്രവര്‍ത്തിച്ച കെ രാജശേഖരന്റെ പ്രവര്‍ത്തന മികവിന്റെ അംഗീകാരമാണ്  ഇപ്പോള്‍ അദ്ദേഹം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​നാ​യി തെരഞ്ഞെടുക്കപ്പെട്ടത് . 
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.