ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂര്‍ ഇനി നിറവിന്റെ നഗരം ദിവസവും ഉച്ചഭക്ഷണം സൗജന്യമായി നല്‍കും


പുനലൂര്‍ ഇനി നിറവിന്റെ നഗരം നഗരസഭയുടെ നേതൃത്വത്തില്‍ ഭക്ഷണത്തിന് വകയില്ലാത്തവരെ കണ്ടെത്തി ദിവസവും ഉച്ചഭക്ഷണം സൗജന്യമായി നല്‍കും.നിറവ് എന്നാണ് ഈ പദ്ധതിക്ക് നഗരസഭ പേര് നല്‍കിയിരിക്കുന്നത്.നഗരസഭാ കാര്യാലയ വളപ്പിലെ കാന്റീനോട് ചേർന്ന് ക്രമീകരിച്ച പ്രത്യേക കാബിൻവഴി പൊതിച്ചോറ് നൽകും. ചൂടോടെ ഭക്ഷണം സൂക്ഷിക്കാനുള്ള സൗകര്യം കാബിനിൽ ഒരുക്കിയിട്ടുണ്ട്. ആവശ്യക്കാർക്ക് ഇതിൽനിന്ന്‌ പൊതിച്ചോറ് എടുക്കാം. പുനലൂരിലെ വിജയകൃഷ്ണ ജൂവലേഴ്‌സ് ഉടമയാണ് കാബിൻ നിർമ്മിച്ചു നൽകിയത്.കുടുംബശ്രീ പ്രവർത്തകരിൽ നിന്നും വീടുകളിൽ നിന്നും സന്നദ്ധ സ്ഥാപനങ്ങളിൽ നിന്നുമാണ് പൊതിച്ചോറ് ലഭ്യമാക്കുന്നത്. ആദ്യഘട്ടത്തിൽ 100 പൊതിച്ചോറുകളാണ് വിതരണം ചെയ്യുന്നത്. ഉച്ചഭക്ഷണം മാത്രമേ ഉണ്ടാകുകയുള്ളൂ.നിറവ് പദ്ധതിയുടെ ഇന്ന് ഉച്ചക്ക് നടന്ന +ഉദ്ഘാടന ചടങ്ങില്‍ നഗരസഭാധ്യക്ഷന്‍ എം.എ രാജഗോപാല്‍ അധ്യക്ഷനായി. ഭാവിയിൽ കൂടുതൽ സമയം കൂടുതൽ പ്രദേശങ്ങളിൽ ഭക്ഷണം നൽകും വിധമാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളതെന്ന് ചെയർമാൻ പറഞ്ഞു. പദ്ധതിയുടെ  ഉദ്ഘാടനം പുനലൂര്‍ താലൂക്ക്‌ ആശുപത്രി സൂപ്രണ്ട് ഡോ: ആര്‍ ഷാഹിര്‍ഷാ നിര്‍വഹിച്ചു.നഗരസഭാ പ്രതിപക്ഷ നേതാവ് നെല്‍സന്‍ സെബാസ്റ്റ്യന്‍,നിറവ് പദ്ധതിക്ക് കാബിന്‍ നല്‍കിയ വിജയകൃഷ്ണ വിജയന്‍,നഗരസഭാ ഉപാധ്യക്ഷ കെ.പ്രഭ,നഗരസഭാ സെക്രട്ടറി, കലയനാട് വാര്‍ഡ്‌ കൌണ്‍സിലര്‍ അബ്ദുല്‍ ലത്തീഫ് തുടങ്ങിയവര്‍ ആശംസ അറിയിച്ചു.വിവിധ വാര്‍ഡ്‌ കൌണ്‍സിലര്‍മാര്‍,ജനപ്രതിനിധികള്‍,ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.