ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂർ താലൂക്ക് സപ്ലൈ ഓഫീസിന്റെ കീഴിലുള്ള റേഷൻ കടകളിലേക്കു നൽകിയ റേഷനരിയില്‍ വൻതിരിമറി


പുനലൂർ താലൂക്ക് സപ്ലൈ ഓഫീസിന്റെ കീഴിലുള്ള റേഷൻ കടകളിലേക്കു നൽകിയ റേഷനരിയില്‍ വൻ തിരിമറി.ചുവന്ന സി.എം.ആര്‍ കുത്തരി വന്നത് മാറ്റിയിട്ടു ചെള്ളും മറ്റും ഉള്ള മോശപ്പെട്ട വെള്ള അരി  നിറച്ചാണ് തിരിമറി നടന്നിരിക്കുന്നത്.ചുവന്ന സി.എം.ആര്‍ റേഷൻ അരിക്കു  നൽകിയ ബില്ലും,സപ്ലൈകോയുടെ ചാക്കിലുമാണ് ഇവ നിറച്ചിരിക്കുന്നത്.പുനലൂരിലെ എന്‍.എഫ്.എസ്.എ ഗോടൗണിൽ നിന്നാണ് റേഷൻ കടകൾക്കു അരി വിതരണം ചെയ്യുന്നത്.
ഷൻ അരി വ്യാപാരികൾ ഇറക്കിവെച്ചിട്ടു പൊട്ടിച്ചപ്പോൾ ആണ്‌   കള്ളത്തരം അറിയുന്നത്.
സപ്ലൈ ഓഫീസ് ഉദ്യോഗസ്ഥർ ഈ വിവരം പുറത്തറിയാതെ എത്രയും പെട്ടെന്ന് ഒതുക്കി തീർക്കാൻ ശ്രമം ആരംഭിച്ചു.നൽകിയത് തിരിച്ചെടുക്കാൻ ശ്രമമാണ് നടക്കുന്നത്.റേഷന്‍ കടകള്‍ക്ക്‌ നല്‍കുന്ന അരിയില്‍ തൂക്കത്തില്‍ കുറവ് നല്‍കുക തൂക്കി നല്‍കാന്‍ ആവശ്യപ്പെട്ടാല്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആരോപണങ്ങളും ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഉണ്ട്. റേഷനരി തിരിമറിയിൽ ഉദ്യോഗസ്ഥർ അടങ്ങുന്ന വലിയ ഒരു ലോബി ഉണ്ടെന്ന ആരോപണവുമായി റേഷൻ വ്യാപാരികളുടെ സംഘടനയും രംഗത്തു വന്നിരിക്കുന്നു.ഈ മാസത്തെ റേഷൻ അരി വിതരണം നടന്നത് നിയമ വിരുദ്ധമായിട്ടാണ്. ബില്ല് അനുസരിച്ചു വിതരണം ചെയ്യേണ്ടുന്ന കുത്തരിക്കു പകരം ഗുണനിലവാരം കുറഞ്ഞ ഫൈൻ അരിയാണ് നൽകിയിരിക്കുന്നത്. വാതിൽ പടി വിതരണം ആരംഭിച്ചത് ഉദ്യോഗസ്ഥ തലത്തിൽ ചില സംഘടനകളുടെ സഹായത്തോടെ അട്ടിമറിക്കാനുള്ള ശ്രെമമാണ് നടക്കുന്നത്. റേഷനരി മാറ്റിയതുമായി ബന്ധപെട്ടു ഉദ്യോഗസ്ഥർക്കെതിരെ നടപടി കൈക്കൊള്ളണമെന്നും അല്ലെങ്കിൽ ശക്തമായ പ്രധിഷേധ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് കേരളാ റേഷൻ എംപ്ലോയേഴ്‌സ് യൂണിയൻ  (സി.ഐ.ടി.യു  )സംസ്ഥാന ജോയിന്റ് സെക്രട്ടറി ബാബുപണിക്കർ പറഞ്ഞു.
Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.