ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സംരക്ഷണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച പുനലൂർ തൂക്കുപാലത്തിന്റെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിര്‍വഹിച്ചു.


പുനലൂർ:സംരക്ഷണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച പുനലൂർ തൂക്കുപാലത്തിന്റെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിര്‍വഹിച്ചു നാടിനു സമര്‍പ്പിച്ചു .ഏറെ നാളുകളായി നവീകരണ പ്രവര്‍ത്തനങ്ങളോട് ബന്ധപ്പെട്ട് സന്ദര്‍ശകരെ അനുവദിക്കാതെ തൂക്കുപാലം അടച്ചിട്ടിരിക്കുകയായിരുന്നു.തൂക്കുപാലത്തിന് പെയിന്റ് അടിച്ചു കൂടുതല്‍ ലൈറ്റുകള്‍ സ്ഥാപിച്ചു,വശങ്ങളില്‍ സുരക്ഷാ വേലികള്‍ സ്ഥാപിച്ചു മനോഹരമാക്കി.  അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി കെ.രാജു പുനലൂരില്‍ ആർട്ട് മ്യൂസിയം വേണമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയോട് ആവശ്യപ്പെട്ടു.തുടര്‍ന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പുരാവസ്തു വകുപ്പിന്റെ കീഴിൽ പുനലൂരിൽ ആർട്ട് മ്യൂസിയം സ്ഥാപിക്കുന്ന കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകളുമായി ആലോചിച്ചു നടപടിയെടുക്കുമെന്നു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മന്ത്രി കെ രാജുവിന് ഉറപ്പു നല്‍കി.സംരക്ഷണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച പുനലൂർ തൂക്കുപാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നഗരസഭാധ്യക്ഷൻ കെ.രാജശേഖരൻ, എബ്രഹാം മാത്യു (കേരള കോണ്ഗ്രസ് എം),മുന്‍ എം.എല്‍.എ പുനലൂർ മധു, മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.എ. രാജഗോപാൽ, കൌണ്‍സിലര്‍ സുരേന്ദ്രനാഥ് തിലകൻ,കൌണ്‍സിലര്‍ സബീന സുധീർ, എസ് ബിജു, കെ.രാധാകൃഷ്ണൻ,കെ. ധർമരാജൻ, പി.ബാനർജി, ഷാജി ജാജി ആർ, പുരാവസ്തു വകുപ്പ്‌ ക്യുറേറ്റര്‍ ആര്‍ രാജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.