
അഞ്ചൽ:നാളുകളായി ആര്.പി.എല്‍ ജീവനക്കാരുടെ നേതൃത്വത്തിൽ വന്യമൃഗവേട്ട ഒരു ജീവനക്കാരനെ അഞ്ചൽ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി മൂന്നു പേര് ഒളിവില്‍. വന്യമൃഗങ്ങളുടെ ഇറച്ചി വാങ്ങുന്നവരുടെ വിവരങ്ങള്‍ പ്രതി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രതി കൈമാറി ആര്.പി.എല്‍ 8 ബ്ലോക്കിൽ താമസിക്കുന്ന ജയകുമാർ ആണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. മറ്റു മൂന്ന് ആര്.പി.എല്‍ ജീവനക്കാരായ ശിവകുമാർ ,പരംജ്യോതി, വസീകരൻ എന്നിവർ ഒളിവിലാണ്. കാലങ്ങളായി ഈ പ്രദേശത്ത് വന്യമൃഗവേട്ട വ്യാപകമായിരുന്നു. എന്നാൽ ഇത് ആദ്യമായിട്ടാണ് റീഹാബിലിറ്റേഷൻ പ്ലാനറ്റേഷൻ ജീവനക്കാരുടെ നേതൃത്വത്തിൽ മൃഗവേട്ട നടത്തുന്നത് പുറംലോകം അറിയുന്നത്. ജീവനക്കാരുടെ നേതൃത്വത്തിൽ പന്നിപ്പടക്കം വെച്ചാണ് മൃഗങ്ങളെ വേട്ടയാടുന്നത്. പന്നിപ്പടക്കം വെച്ച് പിടിച്ച കാട്ടുപന്നിയുടെ ഇറച്ചി വില്പന നടത്തുന്നതിനിടെയാണ് ജയകുമാർ പിടിയിലായത്. അഞ്ചൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായ ആര്.പി.എല്‍ ജീവനക്കാരൻ ജയകുമാറിനെ ചോദ്യം ചെയ്തതിൽ നിന്നും കുറെ കാലങ്ങളായി പന്നിപ്പടക്കം വെച്ച് മൃഗവേട്ട നടത്താറുണ്ടെന്നും സ്ഥിരമായി പന്നിയിറച്ചി വാങ്ങിക്കുന്ന മുപ്പതോളം പേർ ഉണ്ടെന്നും അതിൽ 8 പേർ അഡ്വക്കേറ്റുമാരാണെന്നും പ്രതി സമ്മതിച്ചു. ആര്.പി.എല്‍ ജീവനക്കാരായ മറ്റു 3 പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയതായി അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജയൻ പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ പുനലൂർ ഫോറസ്റ്റ് കോടതിയിൽ ഹാജരാക്കി കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ