''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചൽ ബൈപ്പാസ് നിർമാണം സാമ്പത്തിക പ്രതിസന്ധി മൂലം നിർത്തിവച്ചു


അഞ്ചൽ ബൈപ്പാസ് നിർമാണം സാമ്പത്തിക പ്രതിസന്ധി മൂലം നിർത്തിവച്ചു. 18 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ബൈപ്പാസിന്റെ  പണി മുടങ്ങി കിടന്നതു  ഒരു വർഷത്തിനു മുമ്പാണ്  പുനരാരംഭിച്ചത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം ബൈപാസിന്റെ പണി വീണ്ടും നിർത്തി വയ്ക്കുകയായിരുന്നു. അഞ്ചൽ  ബൈപ്പാസ് അഞ്ചൽ പട്ടണത്തിലെ ഗതാഗതക്കുരുക്കിന് ഏറ്റവും ശാശ്വതമായ ഒരു പരിഹാരം ആയിരുന്നു. അഞ്ചൽ കുരിശു മൂക്കിൽനിന്നും അഗസ്ത്യക്കോട് സെൻറ് ജോൺസ് സ്കൂളിന്റെ  മുൻപിലെത്തുന്ന തരത്തിൽ മൂന്ന് കിലോമീറ്ററോളം റോഡാണ് ബൈപ്പാസിനായ്   മണ്ണെടുത്ത് ഫില്ലിംഗ് ചെയ്തിരിക്കുന്നത്.
പതിനൊന്നോളം പേർക്ക് ബൈപ്പാസിനു വേണ്ടി ഭൂമി എടുത്തതിന്റെ  തുക നൽകാൻ ഉണ്ട്.   15 കോടിയോളം രൂപ വകയിരുത്തിയാണ് ബൈപ്പാസ് പണി ആരംഭിച്ചത്. എന്നാൽ ആയുർ അഞ്ചൽ റോഡിൽ അലൈൻമെന്റിന്റെ ആനുപാതികമായി ബൈപാസിന്റെ പണി നടക്കാത്തതു കൊണ്ടു കിഫ്ബിയിൽ നിന്നുള്ള ഫണ്ട് നിരസിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ബൈ പാസിന്റെ പണികള്‍ സാമ്പത്തിക പ്രശ്നം കാരണം നിർത്തി വെക്കുകയായിരുന്നു. ബഡ്ജററ്റിൽ തുക വകയിരുത്തിയിട്ടുണ്ടെങ്കില്‍ മാത്രമേ ബൈപാസ് പണി മുന്നോട്ടുപോകു.അഞ്ചലിലെ  പ്രദേശവാസികൾക്കു ഒരു ചിരകാല സ്വപ്നമായി മാറുകയാണ് 18 വർഷങ്ങൾക്കു മുമ്പ് ആരംഭിച്ച അഞ്ചൽ ബൈപാസ്.ന്യൂസ്‌ ബ്യുറോ അഞ്ചല്‍
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.