
അഞ്ചല്‍:സമയ പരിധി ലംഘിച്ച് സ്കൂൾ ടൈമിൽ തലങ്ങും വിലങ്ങും പായുന്ന ടിപ്പർ ലോറികൾ അഞ്ചൽ പോലീസ് പിടിച്ചെടുത്തു. സ്കൂൾ ടൈമിൽ വ്യാപകമായ രീതിയിൽ ടിപ്പർലോറികൾ അതിവേഗതയിൽസ്കൂൾ പരിസ്സരത്തു കൂടിയും അഞ്ചൽ ടൗണിൽ കൂടിയും പായുന്നുതു നാട്ടുകാർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ടിപ്പറുകൾ പോലീസ് പിടിച്ചെടുത്തത്. അഞ്ചൽ സി.ഐ ടി.സതികുമാറിന്റെയും, അഞ്ചൽ എസ്.ഐ അശോകന്റെയും നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് ടിപ്പർ ലോറികൾ പിടിച്ചെടുത്തത്. പിടിച്ചെടുത്ത ടിപ്പറുകൾക്കെതിരെ പോലീസ് നിയമ നടപടി സ്വീകരിച്ചു.വരും ദിവസങ്ങളിലും സമയം തെറ്റിയും അനധികൃതമായും സഞ്ചരിക്കുന്ന ടിപ്പർ ലോറികൾക്കെതിരെയും വാഹനങ്ങൾക്കെതിരെയും നടപടി ഉണ്ടാകുമെന്ന് അഞ്ചൽ സി.ഐ പറഞ്ഞു.ന്യൂസ് ബ്യുറോ അഞ്ചല്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ