ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സൗദി അറേബ്യയില്‍ ജയിലില്‍ ആയിരുന്ന അഞ്ചല്‍ സ്വദേശി ബിജു ദാമോദരന്‍ ജയില്‍ മോചിതനായി


അഞ്ചല്‍/സൗദി അറേബ്യ :സൗദി അറേബ്യയില്‍ ജയിലില്‍ ആയിരുന്ന അഞ്ചല്‍ സ്വദേശി ബിജു ദാമോദരന്‍ ജയില്‍ മോചിതനായി.വാഹനാപകടകേസില്‍ അല്‍ഖുര്‍മ ജയിലില്‍ നാല് വര്‍ഷത്തോളം തടവില്‍ കഴിഞ്ഞിരുന്ന കൊല്ലം അഞ്ചല്‍ സ്വദേശി ബിജു ദാമോദരന് (43) ഒടുവില്‍ മോചനം. രണ്ട് മാസം മുമ്പ്  കോടതിയില്‍ ഹാജരാക്കിയ വേളയില്‍ സ്പോണ്‍സര്‍ ആവശ്യപ്പെട്ട പണം തനിക്ക് നല്‍കാന്‍ കഴിയില്ലെന്ന് കോടതിയെ ബോധിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം ആദൃവാരത്തില്‍ കേസ് അവസാനിച്ചതായും മേല്‍കോടതിയില്‍ നിന്നുള്ള ഉത്തരവ് ലഭിച്ചാല്‍ തടവില്‍നിന്നും മോചിതനാവാമെന്നും കോടതിയില്‍ നിന്നും അറിയിപ്പ് ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് മക്ക മേല്‍കോടതിയില്‍ നിന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ബിജു ജയില്‍ മോചിതനായത്. അല്‍ ഖൂര്‍മ കെ.എം.സി.സിയുടെ സംരക്ഷണത്തില്‍ കഴിയുന്ന ബിജുവിന് യാത്ര രേഖകള്‍ ശരിയായാല്‍  നാട്ടിലേക്ക് പോകാന്‍ സാധിക്കുമെന്ന് നിയമ സഹായത്തിന് രംഗത്തുള്ള സി.സി.ഡബ്ല്യു.സി പ്രതിനിധിയും കെ.എം.സി.സി നേതവുമായ മുഹമ്മദ് സാലി പറഞ്ഞു. 2015  മെയ് 12-നാണ് കേസിനാസ്പദമായ വാഹനാപകടമുണ്ടായത്. ട്രെയിലര്‍ ഡ്രൈവറായ ബിജു ജിദ്ദയില്‍ നിന്ന് നജ്റാനിലേക്ക് പോകുമ്പോഴായിരുന്നു അപകടം. യാത്രാക്കിടയില്‍  തായിഫിന് സമീപം അല്‍ ഖുര്‍മ റോഡില്‍ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. പിക്കപ്പ് വാന്‍ ഡ്രൈവറായ സൗദി സ്വദേശി പൗരന്‍ തല്‍ക്ഷണം മരിച്ചു. വാനിന്റെ പിറകിലുണ്ടായിരുന്ന 15 ഓളം ആടുകളും ചത്തു. തീ  പടര്‍ന്ന് പിടിക്കുന്ന ട്രെയ്ലറില്‍ കുടുങ്ങിക്കിടന്ന ബിജുവിനെ പാക്കിസ്ഥാന്‍ സ്വദേശി ഡോര്‍ പൊളിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. അപകടത്തില്‍ ട്രെയിലര്‍ പൂര്‍ണമായും കത്തിനശിച്ചു. കേസിന്റെ ആദ്യനാളുകളില്‍ ബിജുവിനെ കോടതിയില്‍ നാല് തവണ ഹജരാക്കി. മൂന്നാം തവണ ഹാജരാക്കിയപ്പോള്‍ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്ന് സ്വദേശിയുടെയും വാഹനത്തിന്റെയും മറ്റും നഷ്ട പരിഹാരത്തുകയായി നാല് ലക്ഷം റിയാല്‍ ആശ്രിതര്‍ക്ക് നല്‍കിയെന്ന് കോടതി അറിയിച്ചതായി ബിജു പറഞ്ഞു. മരിച്ച സ്വദേശിയുടെ കുടുംബം ബിജുവിന്റെ ജയില്‍ മോചനത്തിന് അനുമതി നല്‍കിയിരുന്നു. സ്പോണ്‍സര്‍  ജയിലിലെത്തി മറ്റു രേഖകള്‍ കൈമാറിയാല്‍ മോചിതനാകാമെന്നുമായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ കത്തിനശിച്ച ട്രെയ്ലറിന് നഷ്ടപരിഹാരം ലഭിക്കണമൊവശ്യപ്പെട്ട് സ്പോണ്‍സര്‍ കോടതിയില്‍ കേസ് നല്‍കിയതാണ് ബിജുവിന്റെ മോചനം അനന്തമായി നീണ്ടു പോയത്. ട്രെയ്ലറിന് മുഴുവന്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ഇല്ലാത്തതിനാല്‍ നഷ്ടപരിഹാരം കിട്ടിയില്ല. ഇത് സ്പോണ്‍സറുടെ വീഴ്ചയാണ്. മൂന്ന് ലക്ഷം റിയാല്‍ നഷ്ടപരിഹാരമായി ലഭിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സ്പോണ്‍സര്‍ കോടതിയില്‍ കേസ് നല്‍കിയിരുത്. പഴക്കം ചെന്ന ട്രെയ്ലര്‍ ആയതിനാല്‍ ഒരു ലക്ഷത്തിന് താഴെ മാത്രമേ വില വരികയുള്ളുവെന്നും ഇത്ര വലിയ തുക ആവശ്യപ്പെട്ടത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ബിജു കോടതിയില്‍ പറഞ്ഞിരുന്നു. ബിജുവിന്റെ മോചനവുമായി ബന്ധപ്പെട്ട് നിരവധി തവണ സര്‍ക്കാരിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും അപേക്ഷ നല്‍കിയിരുന്നു. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ സംഘം തായിഫ് സന്ദര്‍ശിച്ച വേളയില്‍ സി.സി.ഡബ്ളിയു അംഗം മുഹമ്മദ് സാലിഹ് ബിജുവിന്റെ ദുരിതം ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കോണ്‍സുലര്‍ സംഘം അല്‍ഖുര്‍മ ജയിലിലെത്തി ബിജുവിനെ സന്ദര്‍ശിച്ചിരുന്നു. കുടുംബത്തെ കരകയറ്റാന്‍  മരുപ്പച്ച തേടി സൗദിയിലെത്തി ഒരു വര്‍ഷം കഴിയുമ്പോഴാണ് വാഹനാപകട കേസില്‍ ബിജു അഴിക്കുള്ളിലായത്. വീടെന്ന സ്വപ്നം മോഹിച്ച് ബാങ്കില്‍ നിന്നും വായ്പയെടുത്ത് വീട് നിര്‍മിച്ചെങ്കിലും ബിജു ജയിലില്‍ ആയതോടെ തിരിച്ചടവ് മുടങ്ങി. പലിശ ഇനത്തില്‍ വലിയൊരു തുക ആയതിനാല്‍ പണി പൂര്‍ത്തിയാകാത്ത വീടും വസ്തുവും വിറ്റ് ബാങ്കിലെ ബാക്കി അടവുകള്‍ അടച്ചു. ഇതിന്റെ സമീപത്തുള്ള പഴകിയ കെട്ടിടത്തിലാണ് കുടുംബം ഇപ്പോള്‍ കഴിയുന്നത്.  ബിജുവിന്റെ ഭാര്യ: പ്രേമകുമാരി. മക്കള്‍: വിവേക്,പ്രണവ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.